ജി.യു.പി.എസ് മുഴക്കുന്ന്/എന്റെ ഗ്രാമം

22:06, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soumyagovindanm (സംവാദം | സംഭാവനകൾ) (content added)

ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മു‍‍‍ഴക്കുന്ന് എന്ന മിഴാവ് കുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്ത‍ൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കൾമാർ മുതൽ മലബാർ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കൻമാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം. കാർഷിക സമൃദ്ധിയും സാംസ്കാരിക പാരമ്പര്യവും ഈ നാടിനെ ഏറെ വ്യത്യസ്തമാക്കുന്നു.കഥകളിയിൽ ആദ്യമായി സ്ത്രീ രൂപം ചിട്ടപ്പെടുത്തിയ ആട്ടക്കഥാ തമ്പുരാന്റെ സംഭാവനകൾ മുതൽ ആദിവാസി ഗോത്രസമൂഹത്തിന്റെ പങ്ക് വരെ ഈ നാടിന്റെ സാംസ്കാരികത്തനിമയ്ക്കുണ്ട്.