എൽ എഫ് യു പി സ്കൂൾ മാട്ടൂൽ/ചരിത്രം

21:52, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sushamaunni (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാനവ സംസ്ക്കാരത്തിന്റെ ആധാര ശിലയാണ് വിദ്യാഭ്യാസം. മനനം ചെയ്യുന്നവനായി മനുഷ്യനെ മാറ്റുന്ന പ്രക്രിയയാണത്. ഒരു പ്രദേശത്തിന്റെ മാനുഷിക വിഭവശേഷി വർധിപ്പിക്കാൻ വിദ്യാഭ്യാസത്തോളം ശ്രേഷ്ഠമായ  മറ്റൊന്നില്ല. ഈ ഒരു തിരിച്ചറിവാണ് യശശരീരനായ മിഷനറി വര്യൻമാരായ റവ :ഫാദർ ജോൺ സെക്വറ എസ് ജെ റവ :ഫാദർ ജോസഫ് റഫറൽ എസ് ജെ എന്നിവരെ മാട്ടൂൽ ലിറ്റിൽ ഫ്ളവർ യു പി സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്.

അവിഭക്ത കോഴിക്കോട് രൂപതയുടെ ഭാഗമായ ചിറക്കൽ മേഖലയിലെ ആദ്യ ഇടവകകളിൽ ഒന്നാണ് മാട്ടൂൽ വ്യാകുല മാതാ ഇടവക. ചിറക്കൽ മിഷൻ സ്ഥാപക പിതാവായ റവ ഫാദർ പീറ്റർ കയ്റോണിയുടെ സഹപ്രവർത്തകനായിരുന്ന റവ ഫാദർ ജോൺ സെക്വേറയാണ്  1918 ൽ മാട്ടൂൽ മിഷൻ ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന പണ്ഡിതനും വിദ്യാഭ്യാസവിചക്ഷണനും ബഹുമുഖ വ്യക്തിത്വത്തിനുടമയുമായ റവ ഫാദർ ജോസഫ് ടഫ്‌റേൽ ദേവാലയം നവീകരിക്കുകയും ജാതി മത ഭേദമന്യേ  ചിറക്കൽ മേഖലയിലെ ആൺകുട്ടികൾക്ക് ലിറ്റിൽ ഫ്ലവർ ഓർഫനേജ്‌ സ്ഥാപിക്കുകയും ചെയ്തു.

      ഇടവകയിലെ കുട്ടികൾക്ക് സ്വന്തമായി ഒരു സ്കൂൾ വേണമെന്ന ആവശ്യം ഉയർന്നു വന്നപ്പോൾ 1943 ൽ ടഫ്റേലച്ചൻ ലിറ്റിൽ ഫ്ലവർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. തുടർന്നു വന്ന മിഷനറിവര്യൻ റവ ഫാദർ അലോഷ്യസ് ഡെൽസോട്ടോ ലോവർ എലിമെന്ററി സ്കൂളിനെ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തി. തുടർന്നിങ്ങോട്ട് മിഷണറി വര്യനായ റവ ഫാദർ മൈക്കിൾ വെൻഡ്രമിൻ തുടങ്ങിയ നിരവധി പ്രഗത്ഭരായ വൈദികരുടെ  നേതൃത്വത്തിൽ ഇടവകയുടെയും ഓർഫനേജിന്റെയും സ്കൂളിന്റെയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി.

ഇടവകയുടെ ആദ്ധ്യാത്മിക ഭൗതിക മണ്ഡലങ്ങളെ സമന്വയിപ്പിക്കുന്നതിനും യുവജനങ്ങളെ മൂല്യബോധമുള്ളവരും കർമ്മ നിരതരുമായി വാർത്തെടുക്കുന്നതിനും ഈ വിദ്യാലയം വഹിച്ച പങ്ക് വളരെ വലുതാണ്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു സമൂഹത്തിന്റെ ലോകത്തിന്റെ തന്നെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം നൽകി കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം.

ഏഴരപതിറ്റാണ്ടുകളായി മാട്ടൂൽ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്ക്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ഇന്ന് ചിറക്കൽ മേഖലയിലെ മാത്രമല്ല. കണ്ണൂർ രൂപതയിലെ തന്നെ മികച്ച ഒരു വിദ്യാഭ്യാസസ്ഥാപനമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ ജോൺ കല്ലേൽ അവർകളും 25 ഓളം സഹപ്രവർത്തകരും കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലമായി 580 ഓളം കുട്ടികൾ ഇപ്പോഴും ഇവിടെ അധ്യയനം നടത്തുന്നുണ്ട്. കേരള സ്കൂൾ കലോത്സവത്തിലും  മറ്റു മേളകളിലും നേടുന്ന വിജയങ്ങൾ ഈ വിദ്യാലയത്തിന്റെ മേന്മ വിളിച്ചോദുന്നതാണ് . പഠനമികവിൽ സ്കോളർഷിപ്പുകൾ കായിക മേളയിൽ കിരീടം എന്നിവ ഈ വിദ്യാലയത്തെ സബ്ജില്ലയിലെ മറ്റു വിദ്യാലയങ്ങളിൻ നിന്നും വേറിട്ടു നിർത്തുന്നു.

  കണ്ണൂർ രൂപതയുടെ ഇപ്പോഴത്തെ ബിഷപ് ഡോ.അലക്സ് വടക്കും തല. കോർപ്പറേറ്റ്  മാനേജർ റവ. ഫാദർ ക്ലാരൻസ്  പാലിയത്ത്. ലോക്കൽ മാനേജർ ജോമോൻ എന്നിവരുടെ ആത്മീയ നേതൃത്വവും സഹായ ഹസ്തവുമാണ് ഈ വിജയങ്ങൾക്കെല്ലാം  നിദാനമായിട്ടുള്ളത്. മണ്മറഞ്ഞ മഹാരഥന്മാരായ മിഷണറി വര്യന്മാരുടെ ഇച്ഛാശക്തിയും അനുഗ്രഹവും ഈ വിദ്യാലയത്തിന്റെ തുടർന്നുള്ള പ്രയാണത്തിൽ അനുഗ്രഹവർഷം    ചൊരിയട്ടെ എന്നു പ്രാർത്ഥിക്കാം.