നേർവര -തുടർവിദ്യാഭ്യാസ പരിപാടി

നേർവര -തുടർ വിദ്യാഭ്യാസ പരിപാടി-കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ശ്രീമതി രഹ്ന സിദ്ദീഖ് നയിക്കുന്നു .

   നമ്മുടെ സ്കൂളിൽ വിദ്യാർഥികളുടെ സർവ്വതോൻമുഖമായ വികസനം ലക്ഷ്യമാക്കി നേർവര എന്ന പേരിൽ ഒരു തുടർ വിദ്യാഭ്യാസ പരിപാടി 2014 മുതൽ നടപ്പിലാക്കി വരുന്നു .ഗണിതം ,ഇംഗ്ലീഷ് ,സാഹിത്യം ,സംഗീതം ,ചിത്രരചന ,ശാസ്ത്രം ,യോഗ തുടങ്ങി നിരവധി വിഷയങ്ങളെ സംബന്ധിച്ചു പ്രഗത്ഭർ നയിക്കുന്ന ക്ലാസുകൾ നേർവരയിലൂടെകുട്ടികൾക്ക് നൽകിവരുന്നു .മറ്റു പാഠ്യ പ്രവർത്തനങ്ങളോടൊപ്പം നൽകുന്ന ഈ ക്ലാസുകൾ വിദ്യാർഥികളുടെ അറിവും വിവിധ മേഖലയിലുള്ള അവരുടെ കഴിവും വികസിപ്പിക്കുമെന്നതിൽ ഒരു സംശയവും ഇല്ല .

ദിനാചരണങ്ങൾ

  പരിസ്ഥിതി ദിനം , വായന ദിനം ,സ്വാതന്ത്ര്യ ദിനം ,അദ്ധ്യാപക ദിനം ,ഗാന്ധി ജയന്തി  ,കേരളപ്പിറവി ,ശിശുദിനം ,റിപ്പബ്ലിക്ക് ദിനം തുടങ്ങിയ എല്ലാ പ്രധാന ദിനങ്ങളിലും  അവയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ മികച്ച പ്രവർത്തനങ്ങൾ നടത്താറുണ്ട് .അതോടൊപ്പം ഓണം ,ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും വിപുലാമായ് ആഘോഷിക്കാറുണ്ട് .

വായനാപരിപോഷണ പരിപാടി

കുട്ടികളിൽ വായനാശീലം വളർത്താൻ സ്കൂൾ ലൈബ്രറി വളരെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നുണ്ട് .എല്ലാ ആഴ്ചകളിലും ലൈബ്രറി പുസ്തകങ്ങൾ നൽകുകയും വായനാക്കുറുപ്പു തയാറാക്കിക്കുകയും ചെയ്യുന്നുണ്ട് .ക്ലാസ് ലൈബ്രറികളും ഇതിൽ മികച്ച പങ്കു വഹിക്കുന്നു .

സംസ്‌കൃതം സ്കോളർഷിപ്പ്

എല്ലാ വർഷവും സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷക്ക് കുട്ടികൾക്ക് മികച്ച പരിശീലനം നൽകാറുണ്ട് .ഞങ്ങളുടെ കുട്ടികൾ 5,6,7. ക്ലാസ്സുകളിൽ സ്കോളർഷിപ്പ് നേടാറുമുണ്ട് .ഇത് ഞങ്ങൾക്ക് അഭിമാനകരമായ നേട്ടമാണ് .

USS പരിശീലനം

  കുട്ടികൾക്ക് USS പരീക്ഷക്ക്‌ എല്ലാ വർഷവും പരിശീലനം നൽകാറുണ്ട് .

ബാലസഭ

കുട്ടികളുടെ കലാപ്രകടനങ്ങക്ക് അവസരമൊരുക്കുന്നതിനു എല്ലാ മാസവും ബാലസഭ സംഘടിപ്പിക്കാറുണ്ട് .

സുരീലീ ഹിന്ദി

ഹിന്ദി ഭാഷയിൽ കുട്ടികളിൽ താത്പര്യം വളർത്തുന്നതിന് സുരീലീ ഹിന്ദി പ്രവർത്തനങ്ങൾ നൽകിവരുന്നു .

ഹലോ ഇംഗ്ലീഷ്

  ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു .

മലയാളത്തിളക്കം

വായനയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് മലയാളത്തിളക്കം പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം