ജി എൽ പി എസ് അമ്പലവയൽ/ക്ലബ്ബുകൾ

13:23, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15308 (സംവാദം | സംഭാവനകൾ) (ക്ലബുകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗണിതശാസ്ത്രക്ലബ്ബ്

കുട്ടികളിൽ ഗണിത അഭിരുചി വളർത്താനും താൽപര്യം നിലനിർത്താനും ആവശ്യമായ പ്രവർത്തനങ്ങൾ ഗണിതശാസ്ത്രക്ലബ്ബ് വഴി നടത്തിവരുന്നു. pie day , രാമാനുജൻ ദിവസം തുടങ്ങി ഗണിതവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഗണിതശാസ്ത്രക്ലബ്ബ് വഴി നടത്തുന്നുണ്ട് . ഗണിതത്തിൽ താൽപര്യമില്ലാതിരുന്ന കുട്ടികൾക്ക് പോലും ഗണിതശാസ്ത്ര ക്ലബ്ബിൽ പങ്കാളിത്തം ലഭിച്ചതോടുകൂടി ഗണിത ആഭിമുഖ്യം വളർത്താൻ ഇതിലൂടെ കഴിഞ്ഞു .

ശാസ്ത്രക്ലബ്ബ്

ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ നിരവധി പരീക്ഷണങ്ങളും ക്വിസ് മത്സരങ്ങളുംസംഘടിപ്പിച്ചു വരുന്നു .കുട്ടികളിൽ ശാസ്ത്രത്തോട് ആഭിമുഖ്യം വളർത്താൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും കൂടാതെ മാഗസിൻ നിർമ്മാണം, തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട്. വിദഗ്ധരുടെ ക്ലാസുകൾ, കുട്ടികളുടെ പരീക്ഷണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം ദൈനംദിനം വളർന്നുവരുന്ന ഒരു അവസ്ഥയാണ് കണ്ടിട്ടുള്ളത്. ഇത്തരംക്ലബ്ബിൽ അംഗത്വം എടുക്കുന്നതിലൂടെ കുട്ടികളിലെ ശാസ്ത്രത്തോടുള്ള കൗതുകം വളരും എന്ന കാര്യത്തിൽ സംശയമില്ല.

സാമൂഹിക ശാസ്ത്ര ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപവൽക്കരിച്ച തോടുകൂടി കുട്ടികളിൽ സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ എത്തിക്കാൻ കഴിഞ്ഞു