സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/മറ്റ്ക്ലബ്ബുകൾ

13:06, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34035HM (സംവാദം | സംഭാവനകൾ) ('<b>ശാസ്ത്ര രംഗം</b><br>             <p s...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്ര രംഗം

            

സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവൃത്തിപരിചയ ക്ലബ്ബുകൾ ഒന്നിച്ചു ചേർന്ന ശാസ്ത്ര രംഗം ക്ലബ്ബിന്റെ ഉദ്ഘാടനം 2021 ആഗസ്റ്റിൽ ഓൺലൈനായി നടത്തി. പ്രസ്തുത സമ്മേളനത്തിൽ ശാസ് ത്ര സാഹിത്യ പരിഷത്ത് അംഗവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ബാലചന്ദ്രൻ സാർ, മുൻ ഗണിതാധ്യാപിക ശ്രീമതി ആനി ജോസഫ്, മുൻ പ്രവൃത്തിപരിചയ അധ്യാപിക ശ്രീമതി. ജയ തര്യൻ എന്നിവർ മുഖ്യ അതിഥികളായിരുന്നു. ശാസ്ത്ര രംഗം ജില്ലാ കോഡിനേറ്റർ നിർദ്ദേശിച്ച ഏഴ് മത്സര ഇനങ്ങൾ സ്കൂൾ തലത്തിൽ ഓൺലൈനായി നടത്തുകയും ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ ഏഴിനങ്ങളിലും ഉപജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും അതിൽ മൂന്നിനങ്ങളിൽ- ശാസ്ത്രലേഖനം(HS) കുമാരി. നിമിഷ മേരി ആന്റണി, ശാസ്ത്ര ലേഖനം(UP) കുമാരി. കാത്‌ലിൻ P J, പ്രാദേശിക ചരിത്ര രചന(H S) കുമാരി. ആർച്ച J. എന്നിവർ ഒന്നാം സമ്മാനം നേടുകയും ചെയ്തു. ഇവർ ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കുകയും ശാസ്ത്ര ലേഖനം( H S) കുമാരി . നിമിഷമേരി ആന്റണി ഒന്നാം സ്ഥാനം നേടുകയും ചെയ്തു.