ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രവർത്തനങ്ങൾ

11:44, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48052 (സംവാദം | സംഭാവനകൾ) (SNEHA SPARSAM)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്നേഹസ്പർശം

 
സ്നേഹസ്പർശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം കഥാകൃത്ത് ബെന്യാമിൻ

പഠന മികവിലും സാങ്കേതികത്തികവിലും സംസ്ഥാനത്തിന് മാതൃകയായ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ജീവകാരുണ്യ ത്തിലും പുതുവഴി തീർക്കുന്നുണ്ട്. ജീവിതഭാരം താങ്ങാനാവാതെ പഠനം വഴിയിലുപേക്ഷിക്കുന്ന സഹപാഠികൾക്ക് കൈത്താങ്ങൊരുക്കി സ്നേഹ പാഠങ്ങൾ രചിക്കാൻ സ്കൂളിലെ അധ്യാപകരോടൊപ്പം വിദ്യാർഥികളും ഒരുമിക്കാറുണ്ട്.സ്കൂളിലെ നിർധനരായ കുട്ടികളെയും അവരുടെ കുടുംബ​ങ്ങളെയും സഹായിക്കാനായി 2016 മുതലാണ് അധ്യാപക-വിദ്യാർഥി കൂട്ടായ്മയിൽ സ്നേഹസ്പർശം പദ്ധതി തുടങ്ങിയത്.വീടില്ലാത്ത വിദ്യാർഥികൾക്ക് വീട്, വൈദ്യുതി കണക്ഷൻ, രോഗികൾക്ക് സഹായം, തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് മാസാന്ത സ്കോളർഷിപ്പ് തുടങ്ങിയവ ഇതുവഴി നൽകും.വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരുടെ സഹായത്തോടെയാണ് ഇതിനാവശ്യമായ തുക സ്വരൂപിക്കുന്നു.ചില സുമനസ്സുകളും നല്ല തുക നൽകി സഹായിക്കും. എം.മണി,എ.ഷാജഹാൻ തുടങ്ങിയ അധ്യാപകരാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം 2017 ൽ പ്രശസ്ത കഥാകൃത്ത് ബെന്യാമിൻ ആണ് ഉദ്ഘാടനം ചെയ്തത്.

ശ്രദ്ധ മികവിലേക്കൊരു ചുവട്

പൊതു വിദ്യാലയങ്ങൾ പാടെ മാറിയിരിക്കുന്നു. നൂറു ശതമാനം വിജയങ്ങൾ ഇന്നൊരു വാർത്തയുമല്ല.ഇതിനിടയിലും അക്ഷരബോധം പോലുമില്ലാത്ത ചില കുട്ടികളെങ്കിലും എല്ലാ ക്ലാസ്സുകളിലുമുണ്ടെന്നത് ഒരു സത്യമാണ്. പഠന വൈകല്യം, പ്രതികൂല സാഹചര്യങ്ങൾ തുടങ്ങി പലതുമാകാം കാരണം.ഇത്തരം കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി, അവരെ മുൻനിരയിലേക്ക് കൈപ്പിടിച്ചുയർത്താൻ ആവിഷ്കരിച്ച പദ്ധതിയാണ് 'ശ്രദ്ധ'.അഞ്ച് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലെ പിന്നാക്കക്കാരായ കുട്ടികൾക്ക് പ്രത്യേക മൊഡ്യൂളുകളുടെ അടിസ്ഥാനത്തിലുള്ള ക്ലാസ്സുകൾ നൽകിവരുന്നു. ഇത്തരം കുട്ടികളിൽ ആത്മവിശ്വാസവും പഠന തൽപരതയും വളർത്താൻ കൂടി 'ശദ്ധ' ഉപകരിക്കുന്നു.

STEPS (STUDENT'S TALENT EMPOWERMENT PROGRAMME)

പ്രതിഭാധനരായ വിദ്യാർഥികളെ കണ്ടെത്തി അവർക്ക് കൂടുതൽ പരിശീലനം നൽകുന്ന പദ്ധതി.മെഡിക്കൽ, എഞ്ചിനീയറിങ്, ശാസ്ത്ര, സാങ്കേതിക കോഴ്സുകൾ മുതൽ സിവിൽ സർവീസ് വരെയുള്ളവക്ക് ചേരാൻ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.സർഗാത്മകത,ചിത്രരചന,പ്രസംഗം,അഭിനയം,വ്യക്തിത്വ വികസനം തുടങ്ങിയവയിലും പരിശീലനം നൽകുന്നു.കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ളാസ്സുകളും ശില്പശാലകളും ഒരുക്കുന്നു. വിദഗ്ധരടങ്ങുന്ന അക്കാദമിക് ബോഡി നേതൃത്വം നൽകുന്നു.ഈ വർഷം ആരംഭിച്ച പദ്ധതിയിൽ 162 വിദ്യാർഥികളുണ്ട്.

ചുമതല: എം.ഹൈദരലി ശിഹാബ്, ജിനേഷ് ബാലകൃഷ്ണൻ, മഞ്ജു ജയൻ, കൃഷ്ണപ്രസാദ് , ടി.മുസ്തഫ