വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ആരോഗ്യം കാക്കാൻ

11:37, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ആരോഗ്യം കാക്കാൻ എന്ന താൾ വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ആരോഗ്യം കാക്കാൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം കാക്കാൻ

നിക്കു ടി വി യിൽ സിനിമ കാണുകയായിരുന്നു. അപ്പോൾ കൂട്ടുകാർ കളിക്കാൻ അവനെ വിളിച്ചു. കൂട്ടുകാർ: നിക്കു .... നിക്കു.... ഞങ്ങൾ കളിക്കാൻ പോവുകയാന്ന്നിവരുന്നോ സിനിമ കാണുന്നു നിർത്തി നിക്കു പുറത്തേക്കു വന്നു. നിക്കു : നിങ്ങൾ എവിടെയാണ് കളിക്കാൻ പോകുന്നത് . കൂട്ടുകാർ: പാടത്ത് നിക്കു :എന്തു കളിയാണ് കളിക്കുന്നത്. കൂട്ടുകാർ: ഫുട്ബോൾ നിക്കു : അമ്മേ ഞാൻ കൂട്ടുകാരൊടൊപ്പം കളിക്കാൻ പോയ്ക്കോട്ടെ അമ്മ: പോയ്ക്കൊള്ളു പക്ഷെ വേഗം വരണം മഴക്കാറുള്ളതാണ്. നിക്കുവും കൂട്ടുക്കാരും കളിക്കുകയായിരുന്നു. പെട്ടെന്ന് ഇടിയും മിന്നലും വന്നു. മഴപ്പെയ്യാൻ തുടങ്ങി.നിക്കുവും കൂട്ടുകാരും പാടത്തി ന്റെ അടുത്തുള്ള ചായക്കടയിൽ കയറി നിന്നു. മഴ കുറച്ചു മാറിയപ്പോൾ നിക്കുവും കൂട്ടുകാരും അവരവരുടെ വീട്ടിലേയ്ക്ക് പോയി. നിക്കു അവന്റെ വീട്ടിലേയ്ക്ക് ഓടിക്കയറി.അമ്മ നോക്കിയമ്പോൾ വിടുനിറയെ ചളിയായിരിക്കുന്നു. അമ്മ നിക്കുവിനെ വിളിച്ചു. അമ്മ: നിക്കൂ.... നിക്കൂ..... നിക്കൂ: എന്താ അമ്മേ അമ്മ: ഇതു നോക്കിയേ വീടിനകത്തു ചളിയായിരിക്കുന്നു. നിക്കൂ: അത് അമ്മേ മഴ വന്നപ്പോൾ ഓടി വന്നതാ അപ്പോൾ പറ്റിയതാ. അമ്മ: പോയി കുളിക്ക് നിക്കു കുളിച്ചു വന്നപ്പോഴെയ്ക്കും അമ്മ അത് വൃത്തിയാക്കി അമ്മ പറഞ്ഞു. കളിച്ചുവന്നാൽ കാലും കൈയും മുഖമും ഒക്കെ കഴുകിയിട്ടു വേണം അകത്തു കയറുവാൻ. മണ്ണിലും ചളിയും അണുക്കൾ ഉണ്ടാകും. വൃത്തിയായി കൈയും കാലും കഴുകിയില്ലെക്കിൽ അണുക്കൾ നമ്മുടെ ശരീരത്തിനകത്ത് എത്തും. ഭക്ഷണത്തിലൂടെയും മുറിവിലൂടെയും പലതര രോഗങ്ങൾ ഉണ്ടാക്കും ഈ അണുക്കൾ. അതു കൊണ്ട് എന്നും നമ്മുടെ ശരീരവും പരിസരവും വിടുമൊക്കെ ശുചിത്വത്തോടെ സുക്ഷിക്കണം. എന്നാൽ മാത്രമേ ആരോഗ്യമുള്ളവരായിരിക്കുവാൻ സാധിക്കു. മോന് മനസ്സിലായോ? നിക്കു :മനസ്സിലായമ്മേ...... ഇനിയെന്നും വൃത്തിയായിരുന്നോളാം. അമ്മ നിക്കുവിനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു.

നിവേദ് കെ ആർ
5 E വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ