തായംപൊയിൽ എ എൽ പി സ്കൂൾ - നാൾ വഴികളിലൂടെ

ഒരു ഗ്രാമത്തിന്റെ തന്നെ വിദ്യാഭ്യാസ - സാമൂഹ്യ ജീവിതത്തിൽ വഴി വിളക്കായി മാറിയ ഒരു സ്ഥാപനത്തിന്ടെ ദീർഘ കാല ചരിത്രമാണ് തായംപൊയിൽ എ എൽ പി സ്കൂളിന്ടെത് . 1929 ഇൽ ഇടൂഴി മാധവൻ നമ്പൂതിരി ആണ്‌ സ്കൂൾ സ്ഥാപിച്ചത്.പിന്നീട് ഇവരുടെ ബന്ധുക്കൾ ആയിരുന്ന പാടി ഇല്ലത്തേക് സ്കൂളിന്റെ അവകാശം കൈമാറ്റം ചെയ്യപ്പെട്ടു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണിരുന്ന കാലത്തും തായം പൊയിൽ സ്കൂളിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നിടുകയായിരുന്നു. ഇവിടെ ആർക്കും ജാതിയുടേയും മതത്തിന്റേയും പേരിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നില്ല. സ്കൂൾ പ്രവേശനത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രത്യേക പ്രായപരിധി ഒന്നും നിഷ്കർഷിച്ചിരുന്നില്ല. വിവിധ പ്രായത്തിലുള്ളവർ ഒരേ ക്ലാസിൽ പ്രവേശനം നേടിയിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം