ജി.എച്ച്.എസ്.എസ് വയക്കര/*എൻ എസ് എസ്
എൻ എസ് എസ്
കോവിഡ് മഹാമാരി സൃഷ്ടിച്ച വലിയ പ്രതിസന്ധിക്കിടയിലും സ്കൂളിന്റെയും സമൂഹത്തിന്റെയും നന്മ ലക്ഷ്യം വച്ചുകൊണ്ട് നിരവധി പ്രവർത്തനങ്ങൾ നാഷണൽ സർവീസ് സ്കീം ടീം വയക്കര യുടെ നേതൃത്വത്തി വയക്കര സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. 2019, 20, 21 വർഷങ്ങളിലായി നമ്മുടെ എൻഎസ്എസ് യൂണിറ്റ് തനത് പ്രവർത്തനങ്ങൾ കൊണ്ട് വിദ്യാലയത്തിൽ നിറഞ്ഞുനിന്നു. 2019 20 അധ്യയന വർഷത്തെ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് പുഴ ശുചീകരണം, റോഡ് നിർമ്മാണം, തടയണ നിർമ്മാണം പൂന്തോട്ടം ഒരുക്കൽ, പ്രഥമ ശുശ്രൂഷ പരിശീലനം, മറ്റു ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തി ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും പരിസ്ഥിതി ദിനം, ഓസോൺ ദിനം, മനുഷ്യാവകാശ ദിനം, ഗാന്ധിജയന്തി, സ്വാതന്ത്യദിനം തുടങ്ങിയ ദിനാചരണങ്ങൾ യൂണിറ്റ് നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ദൈവ പച്ചക്കറി കൃഷി, ഉദ്യാനം ഒരുക്കൽ, ക്യാമ്പസ് ശുചീകരണം, മാസ്ക് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ എൻഎസ്എസ് യൂണിറ്റ് 5/9 കർമ്മനിരതരായി. 4യൂണിറ്റ് പെഡസ്റ്റൽ ഹാൻഡ് സാനിറ്റൈസർ മെഷീൻ സംഭാവന ചെയ്തു. എഡ്യൂ ഹെൽപ്പ് എന്ന പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് പഠന പിന്തുണ നൽകുന്നതിനുവേണ്ടി 7 മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിലും എൻഎസ്എസ് യൂണിറ്റ് മികവ് കാട്ടി.