എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി യുടെ കൺവീനർ ശ്രീമതി അമ്പിളി ടീച്ചറാണ് അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ സ്കൂൾ വിദ്യാരംഗ പ്രവർത്തനങ്ങൾ ആരംഭിച്ചു കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുക എന്ന ലക്‌ഷ്യം നിറവേറാനും പ്രോത്സാഹിപ്പിക്കാനും വിദ്യാരംഗം കലാസാഹിത്യവേദിക്ക് കഴിഞ്ഞിട്ടുണ്ട് സ്കൂളിൽ ലൈബ്രറി യുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നതിനാൽ കുട്ടികളിൽ വായനാശീലം വളർത്തുവാൻ ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട് വേറിട്ടുനിന്നു മറ്റൊരു പ്രവർത്തനം കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുവാൻ അധ്യാപകർ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനം അധ്യാപകർ അവതരിപ്പിച്ചു എന്നതാണ് ഇതിനെ തുടർന്ന് പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിക്കുവാനുള്ള മനോഭാവം കുട്ടികളിൽ വളർത്തുവാനും ഈ പ്രവർത്തനത്തിന് കഴിഞ്ഞു . .ജൂൺ 19 പി എൻ പണിക്കർ അനുസ്മരണ ദിനത്തോടനുബന്ധിച്ചു കഥ ,കവിത ,ഉപന്യാസ രചന ,സാഹിത്യ ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.
ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ചു ബഷീറിന്റെ കഥാപാത്രങ്ങൾ പുനർജനിച്ചപ്പോൾ ....
ഒരു കോവിഡിനും ഞങ്ങളുടെ കുട്ടികളുടെ സർഗ്ഗവാസനകളെ നിരുത്സാഹപ്പെടുത്താൻ കഴിയില്ല എന്നുള്ളതിന് തെളിവാണ് ഒൻപതാം ക്ലാസ്സിലെ അമൃത, അവിനാഷ് , അനുശ്രീ, സിദ്ധാർഥ് തുടങ്ങിയ കുട്ടികൾ ലോക്കഡോൺ സമയത്തു വരച്ച ചിത്രങ്ങളും കൗതുക വസ്തുക്കളും