യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്

15:20, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560 (സംവാദം | സംഭാവനകൾ) (' വിദ്യാലയങ്ങളിൽ ക്ലബ്ബുകൾ രൂപീകൃതമായതുമുതൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


വിദ്യാലയങ്ങളിൽ ക്ലബ്ബുകൾ രൂപീകൃതമായതുമുതൽ  പോരൂർ UCNNM AUP സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ ഫല പ്രദമായ  രീതിയിൽ തന്നെ നടന്നു വരുന്നു.

ജൂൺ മാസം തൊട്ട് തന്നെ ഹെൽത്ത് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. അതിലേറ്റവും മികവാർന്നതാണ്ആ രോഗ്യമുള്ള സമൂഹം നാടിന്റെ സമ്പത്ത് എന്ന ആശയം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി  കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി തക്ക സമയങ്ങളിൽ നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾ.  മഴക്കാല രോഗങ്ങളെ കുറിച്ചും , ന്യൂ ജനറേഷൻ ആഹാര രീതികളും പ്രത്യഘാത പരിഹാര ബോധന ക്ലാസുകളും അതിനുദാഹരണങ്ങളാണ്.  ദിനാചരണങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ ദിന ബോധവൽക്കരണവും വിപുലമായ രീതിയിൽ തന്നെ എല്ലാ വർഷവും സ്കൂളിൽ നടന്നു വരുന്നു.

    ഈ കാലഘട്ടത്തിൽ കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ് പൗലോസ് സാറാണ് കൈകാര്യം ചെയ്തത്. ലഹരി ഉപയോഗം, ഇന്റർനെറ്റിലെ ചതിക്കുഴികൾ , പോക്സോ നിയമം എന്നിവ പ്രതിപാദ്യവിഷയങ്ങളായിരുന്നു.

      പഠനം ഓൺലൈനിലായപ്പോൾ പോലും ഇത്തരം പരിപാടികൾ ഓൺലൈനിൽ നടത്താൻ സാധിച്ചു എന്നതും ഏറെ ശ്രദ്ധേയമായി.

പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിന്റെ ഡി അഡിക്ഷൻ സെന്റർ ന്യൂ ഹോപ്പ് ഡയറക്ടർ ജമാൽ ചെറുവാടിയുടെ ശബ്ദ സന്ദേശത്തിലൂടെയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളുൾക്കൊള്ളുന്നതുമായ ലഘുലേഖകളും പോസ്റ്ററുകളുമയച്ചായിരുന്നുഇപ്രാവശ്യംലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തിയത്. അതോടൊപ്പം കുട്ടികൾക്കായി പോസ്റ്റർ  രചനയും നടന്നു.

"ഞാനും എന്റെ കുടുംബവും ജീവിതത്തിലൊരിക്കലും ലഹരി ഉപയോഗിക്കുകയില്ല" എന്ന ദൃഢപ്രതിജ്ഞയെടുത്ത കുട്ടിയുടെ കുടുംബ മടങ്ങുന്ന ഫോട്ടോ ശേഖരണം ഹെൽത്ത് ക്ലബ്ബിന്റെ വേറിട്ട അനുഭവമായി മാറി.

    സ്കൂളിൽ വെച്ച് കുട്ടികൾക്കുണ്ടാവുന്ന ചെറിയ അസുഖങ്ങൾ, വീഴ്ചകൾ, മുറിവ് എന്നിവക്ക് പരിഹാരമായി വളരെ പ്രയോജനകരമാവുംവിധം വിപുലമായ സൗകര്യങ്ങളാടു കൂടിയുള്ള ഒരു ഫസ്റ്റ് എയ്ഡ് സംവിധാനം തന്നെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഇത് രക്ഷിതാക്കൾക്കും കുട്ടികൾക്കും എറെ ആശ്വാസം നൽകുന്നു

   പെൺ കുട്ടികൾക്കാവശ്യമായ "ഷീ  പാഡ്", ഇൻസിനറേറ്റർ എന്നിവയും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.

    കുട്ടികൾ നേരിടുന്ന ശാരീരിക, മാനസിക വെല്ലുവിളികളിൽ സമയോചിതമായി ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിനായി ഹെൽപ്പ് ഡെസ്ക്കിന്റെ സജീവ സാന്നിധ്യവും മറ്റൊരു പ്രത്യേകതയാണ്.       കുട്ടികളിലെ കാഴ്ചവൈകല്യങ്ങൾ കണ്ടെത്തുന്നതിനായി "കണ്ണ് പരിശോധനയും പരിഹാര മാർഗ്ഗങ്ങളും" ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

"കോവിഡും ഓൺലൈൻ പഠനവും"  എന്ന വിഷയത്തിൽ നടന്ന . അനീസ് സാറുടെ ഓൺലൈൻ ബോധവൽക്കരണ ക്ലാസ് ഏറെ ജനശ്രദ്ധ നേടിയ പരിപാടിയായിരുന്നു.