യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ക്ലബ്ബുകൾ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
ആമുഖം
സമൂഹങ്ങളെക്കുറിച്ചും ആ സമൂഹത്തിലെ വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളെ ക്കുറിച്ചും പഠിക്കുന്ന ശാസ്ത്ര ശാഖയാണ് സാമൂഹ്യ ശാസ്ത്രം . സാമൂഹ്യ ശാസ്ത്രം മനുഷ്യന ഒരു സാമൂഹ്യ ജീവിയായി കണക്കാക്കുന്നു. അതുകൊണ്ടു തന്നെ സാമൂഹ്യ ശാസ്ത്രം ചലനാത്മകമായ ഒരു പഠനേ മേഖലയാണ്. സാമൂഹിക മാറ്റങ്ങളെ അടിസ്ഥാനമാക്കി നൂതന പ്രതിഭാസങ്ങളേയും സാമൂഹ്യശാസ്ത്രം ഉൾക്കൊള്ളുന്നു.
അതുകൊണ്ടുതന്നെ വിദ്യാലയങ്ങളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനും ഒരു പ്രമുഖ സ്ഥാനമുണ്ട്. കുട്ടികളെ സാമൂഹീകരണത്തിന് സഹായിക്കുന്ന ഏറ്റവും നല്ല മാധ്യമമാണ് സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങൾ
ഈ സ്കൂളിൽ കുറേ വർഷങ്ങളായി വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സാമൂഹ്യ ക്ലബ്ബ് ഉണ്ട് .
ദിനാചരണങ്ങൾ
ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി പ്രശ്നോത്തരി, പോസ്റ്റർ നിർമ്മാണം, റാലികൾ ചുമർ പത്രിക എന്നിവയെല്ലാം സംഘടിപ്പിച്ചു വരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സമുചിതമായി ആഘോഷിക്കാറുണ്ട്.
ചരിത്ര മ്യൂസിയം
സാമൂഹ്യശാസ്ത്ര പഠനത്തിന്റെ ഭാഗമായി "മായുന്ന ഓർമ്മകൾ" എന്നേ പേരിൽ ഒരു ചരിത്ര മ്യൂസിയം സംഘടിപ്പിക്കുകയുണ്ടായി. പഴയ കാലത്ത് ഉപയോഗിച്ചിരുന്നതും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ കാർഷികോപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, നാണയങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും മ്യൂസിയം കാണാനുള്ള അവസരം ഒരുക്കി.
വാർത്താ വായന
പതിവായി സ്കൂളിലെ ആകാശവാണിയായ റേഡിയോ A2Z വഴി പത്രവായന നടത്താറുണ്ട്. മലയാളം, ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷകളിൽ പ്രധാന വാർത്തകൾ വായിക്കാറുണ്ട്.
സമൂഹത്തെ അറിയുക.
സമൂഹത്തെ അറിയുക എന്നതിന്റെ ഭാഗമായി നാട്ടിലെ സ്വാതന്ത്ര്യ സമരേ സേനാനിയായ ശ്രീ പിൻ. നമ്പീശൻ , സൈന്യത്തിൽ നിന്നും വിരമിച്ച ശ്രീ.ടി വി . കൃഷ്ണകുമാർ , ശ്രീ.ഉണ്ണികൃഷ്ണൻ എന്നിവരുമായി അഭിമുഖം നടത്തി.
കല, സംസ്കാരം
വിവിധ സംസ്കാരങ്ങളെ മനസ്സിലാക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യൻ നൃത്തരൂപമായ കഥക് നൃത്ത രൂപം സ്കൂളിൽ സംഘടിപ്പിച്ചു. പ്രസിദ്ധ കഥക് നർത്തകി മഹ് വാ ശങ്കർ അവതരിപ്പിച്ച കഥക് നൃത്തവും ഡെമോൺസ്ട്രേഷനും ഇതിന്റെ ഭാഗമായിരുന്നു.
പത്രവായന
കുട്ടികൾക്ക് പത്രവായനയിൽ പരിശീലനം നൽകുകയും വായനാ മത്സരത്തിൽ സബ് ജില്ലാ തലത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി