സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ പ്രവേശനോത്സവം. 2021-22

കോവിഡ് മഹാമാരിക്ക് ശേഷം ഒന്നര വർഷക്കാലമായി സ്കൂൾ അങ്കണം അന്യാമായിരുന്ന കുഞ്ഞുമക്കൾ സ്കൂളിലേക്ക്  എത്തി തുടങ്ങി. രക്ഷിതാക്കളുടെയും   അധ്യാപകരുടെയും കരുവാറ്റ പഞ്ചായത്തിന്റെയും ഇടപെടലോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു  സ്കൂൾ പ്രവേശനോത്സവം ഗംഭീരമായി നടത്തി.

കരുവാറ്റ പഞ്ചായത്തിലെ മികച്ച വിദ്യാലയമായ ഈ സ്കൂളിലെ പ്രവർത്തനങ്ങൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ,പി.ടി.  എ  യുടെയും സമ്മിശ്രമായ ഇടപെടലോടെ വിജയകരമായി മുന്നോട്ടു പോകുന്നു .നഴ്സറി ക്ലാസുകൾ മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പാഠ്യേതര വിഷയങ്ങളിൽ അതായത് കരാട്ടെ ,ചിത്രരചന ,നൃത്തം എന്നിവയിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഓരോ മാസവും "ഉൺമ" എന്ന പേരിൽ കുട്ടികളുടെ പതിപ്പ് പ്രസിദ്ധീകരിക്കുന്നു. ഇംഗ്ലീഷ് ,ഹിന്ദി, മലയാളം അസംബ്ലികൾ കുട്ടികളുടെ ഭാഷാ മികവ് വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. മാസത്തിൽ ഒരു ദിവസം ജനറൽ നോളജ് ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്വിസ് പരിപാടി നടത്തി വരുന്നു.മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി "മലയാളത്തിളക്കം" എന്ന പേരിൽ നടത്തുന്ന പ്രവർത്തനം കുട്ടികളുടെ എഴുത്തിലും വായനയിലും ഉള്ള ഭാഷാശേഷി വികസിപ്പിക്കുവാൻ സഹായിക്കുന്നു. ഇംഗ്ളീഷിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നു. ഗണിത പഠനം രസകരമാക്കാൻ ഗണിതം മധുരം, ഉല്ലാസ ഗണിതം എന്നീ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു.