സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ മാത്രമല്ല : പതിനായിരക്കണക്കിന് പ്രതിഭകളെ സാംസ്കാരിക നഭോമണ്ഡലത്തിനു സംഭാവന ചെയ്തതിനും സംതൃപ്തിയിലാണ് ഈ വിദ്യാലയ മുത്തശ്ശി.

കുതിരപ്പന്തി എന്ന കൊച്ചു ഗ്രാമത്തിനെ അക്ഷര വെളിച്ചത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി താഴൂരേത്ത് കുടുംബം സ്വമനസ്സാലെ നൽകിയ കെട്ടിടത്തിൽ 1914 ൽ പഠനം ആരംഭിച്ചു. കാലങ്ങൾ പോകെ നഷ്ട പ്രതാപത്തിൽ ആയ ഈ മുത്തശ്ശി സ്കൂളിനെ കൈപിടിച്ചുയർത്തുന്നതിലേക്കായി ഒരുകൂട്ടം ഗ്രാമ സ്നേഹികൾ ഒന്നിച്ചുണർന്നു. അവരുടെയും നിസ്വാർത്ഥ സേവകരായ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രയത്നത്തിൽ ഈ മുത്തശ്ശി പഴയ പ്രൗഢി വീണ്ടെടുക്കുകയാണ്. മുപ്പതിൽപ്പരം കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ സ്കൂൾ ഇന്ന് നാനൂറോളം കുട്ടികളും പന്ത്രണ്ട് അധ്യാപകരും അഞ്ച് അനധ്യാപകരും ഉൾപ്പെടെ ജില്ലയിലെതന്നെ മികച്ച ഹൈടെക് വിദ്യാലയമായി ഉയർന്നിരിക്കുകയാണ്.