സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഒരു നവോത്ഥാന പ്രസ്ഥാനത്തിന് നാന്ദി കുുറിച്ച് മത ജാതീയ ചിന്തകൾക്കതീതമായി മനുഷ്യർ ഒന്നാണെന്ന് ഉദ്ഘോഷിച്ച മഹാനായ ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളെ സ്വന്തം ജീവിതത്തിൽ പ്രതിഫലിപ്പിച്ച് കാണിച്ചു തന്ന മഹാനായ സി.ആർ കേശവൻ വൈദ്യരുടെ വിശാലമനസ്കതയുടെ മക‍ുടോദാഹരണമാണ് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കാട്ടുങ്ങച്ചിറയിൽ രൂപം കൊണ്ട എസ്.എൻ വിദ്യാലയ സമുച്ചയം. 1963 ഏപ്രിൽ മാസം 21-ന് ശ്രീനാരായണ ടീച്ചർ ട്രെയിനിങ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964 ൽ എസ്.എൻ.എൽ.പി. സ്‍കൂളൂം എസ്.എൻ.ഹൈസ്‍കൂളൂം ആരംഭിച്ചൂ. ബഹുമാന്യനായ ശ്രി.ശിവരാമകൃഷ്ണ അയ്യർ ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.