സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1976 ൽ കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമൻ,ശ്രീ കിട്ടൻ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത്.1980ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

പശ്ചിമഘട്ട മലനിരകളിൽ കിഴക്കതിരിന് ഓരം ചേർന്ന് നിൽക്കുന്ന ഒരു ഗ്രാമമാണ് കണിയാമ്പറ്റ. വയനാട് റവന്യൂജില്ലയിൽ വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ ചെറുഗ്രാമം കാർഷിക സംസ്കൃതിയുടെ പെരുമ പേറുന്നനാടാണ് .ചെറു കുന്നുകളും വിസ്തൃതമായ പാടങ്ങളും താരതമ്യേന

നിരപ്പാർന്ന ഭൂപ്രകൃതിയും ഈ പ്രദേശത്തെ ഒരു പ്രധാനജനാധിവാസ കേന്ദ്രമാക്കി മാറ്റിയെടുത്തു. കബനിയിലേക്ക് ഒഴുകിയെത്തുന്ന വരദൂർ-ചീക്കല്ലൂർ പുഴകൾ അതിരിടുന്ന ഈ പ്രദേശം വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.

സ്ഥലനാമചരിത്രം

കണിയാമ്പറ്റ എന്ന പേരിന്റെ ഉൽപ്പത്തിയെ കുറിച്ചവ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. എന്നിരുന്നാലും കെണി അമ്പ് അറ്റ പ്രദേശം എന്നതിൽ നിന്നും കണിയാമ്പറ്റ എന്നപേരുണ്ടായിഎന്നതാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളഅഭിപ്രായം .സമൃദ്ധിയും അക്ഷരത്തെ സ്നേഹിക്കുന്ന ജനതയുടെ ഊർജ്ജ

സ്രോതസ്സുകളായിരുന്നു.