കൂടുതൽ വായനക്ക് ....

16:04, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29034a (സംവാദം | സംഭാവനകൾ) ('ലിറ്റിൽകൈറ്റ്സ് ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ പൂക്കളം വിവരസാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുംമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്വെയറും സോഫ്റ്റുവെയറും,ഇലക്ടോണിക്സ്,ആനിമേഷൻ,സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു.30കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തി‌ര‍‍‌‍‌ഞ്ഞെടുത്തു.യൂണിറ്റിന്റെ സജീവമായ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. കുട്ടികൾക്കു ഏറ്റവും രസകരമായ ആനിമേഷൻ തയ്യാറാക്കുക എന്ന പ്രവർത്തനത്തിന് മുന്നോടിയായി കുട്ടികൾ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുകയും സ്റ്റോറിബോർഡ് തയ്യാറാക്കുകയും ചെയ്തു. അതിനുശേഷം കുട്ടികളെ inkscape പോലുള്ള സോഫ്‌റ്റെവെറുകൾ പരിചയപെടുത്തി ആനിമേഷൻ തയ്യാറാക്കാൻ പരിശീലിപ്പിച്ചു ..കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻ ചിത്രങ്ങൾക്ക് സൗണ്ട്,ടെക്സ്റ്റ് എന്നിവ ഉൾപ്പെടുത്തേണ്ടതു് എപ്രകാരമാണെന്ന് പരിശീലനം നൽകി.

നവപ്രഭ സെക്കന്ററി തലത്തിൽ ഒമ്പതാം ക്ലാസ്സിൽ നിശ്ചിതശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന പ്രത്യേക പരിശീലനം നൽകി പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ RMSA കേരള 'നവപ്രഭ' എന്നൊരു പുതിയ പദ്ധതി ആവിഷ്കരിക്കുന്നു.ഇൗ പദ്ധതി വളരെ വിജയകരമായ രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു.പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ എച്ച് എസ് തലങ്ങളിൽ 9-ാം ക്ളസ്സിലെ കുട്ടികൾക്കായി ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

ശ്രദ്ധ 3,5,8 ക്ലാസ്സുകളിലെ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് 'ശ്രദ്ധ പദ്ധതി' ആസൂത്രണം ചെയ്തിട്ടുള്ളത്.'ശ്രദ്ധ' പദ്ധതി,പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻനിരയിൽ‌ എത്തിക്കാൻ സഹായകമാകുന്ന പഠനപിന്തുണ നൽകാനും ലക്ഷ്യമിടുന്നു.ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

മലയാളത്തിളക്കം

നവകേരളസൃഷ്ടി ലക്ഷ്യമിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ് മലയാളഭാഷാപഠന മികവിനായുള്ള ഈ പരിപാടി.ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രശ്നം നേരിടുന്നവരുണ്ട്.ആസ്വദിച്ച് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളും ശിശുകേന്ദ്രിത സമീപനം ഉന്നത രൂപത്തിൽ പ്രയോഗിക്കുന്ന അധ്യാപകരും വ്യക്തിഗതപിന്തുണയും നിരന്തരവിലയിരുത്തലും സൂക്ഷ്മമായ പാഠാസൂത്രണവും അനുക്രമമായ വികാസവും ഫീഡ്ബാക്ക് നൽകലും പ്രോത്സാഹത്തിനും അംഗീകാരത്തിനുമുള്ള അവസരങ്ങളും ഒരുക്കുന്ന പ്രക്രിയയും ഈ പരിപാടിയുടെ സവിശേഷതയാണ്.

മികവുത്സവം കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ചടുലമാക്കുന്നതിനും അർത്ഥപൂർണമായ ഇടപെടലുകളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞത്തിലൂടെ മുന്നോട്ട് വെച്ചത്.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായ് തുടക്കം കുറിച്ച പ്രവർത്തനപദ്ധതികൾ സ്കൂളിൽ വളരെ വിജകരമായി നടപ്പിലാക്കയുണ്ടായി.സ്കൂൾ പ്രവർത്തനങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കുട്ടികളെയും സമൂഹത്തെയും സ്കൂൾ പ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിനുമായി പൊതുസ്ഥലത്ത് മികവുത്സവം നടത്തുകയുണ്ടായി. ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ നിർവ്വഹിച്ചു.

ഹലോ ഇംഗ്ലീഷ് കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തി ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം സ്യഷ്ടിക്കുന്നതിനും ,കുട്ടികൾക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും സമൂഹത്തിനുമിടയിൽ നല്ല ബന്ധം വളർത്തിയെടുക്കുക,ഇംഗ്ലീഷ് നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നതിനായ് അധ്യാപകർക്കു അവശ്യമായ പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളിലൂടെ തുടക്കമിട്ട പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. ഉദ്ഘാടനം ഹെഡ്മിസ്ട്രസ് നിർവ്വഹിച്ചു .

"https://schoolwiki.in/index.php?title=കൂടുതൽ_വായനക്ക്_....&oldid=1379282" എന്ന താളിൽനിന്ന് ശേഖരിച്ചത്