ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2004-ൽ 319 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 2021 - 22അധ്യയനവർഷം പ്രീ- പ്രൈമറി ഉൾപ്പെടെ 1384വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ തന്നെയാണ് വിദ്യാലയത്തിൽ ഒരുക്കുന്നത്, എൽ.എസ്.എസ് / യു.എസ് .എസ് പരീക്ഷ പരിശീലനം, മറ്റു മത്സര പരീക്ഷകൾ, മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തപ്പെടുന്നു.പഠന പിന്നാക്കകാർക്കായുള്ള പ്രത്യേക പ്രവർത്തനങ്ങളും നടപ്പാക്കുന്നു.SRG, സബ്ജക്ട് കൗൺസിൽ തുടങ്ങിയവ ചേർന്ന് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.തുടർച്ചയായ എൽ.എസ് എസ്.വിജയികൾ, ന്യൂ മാത്സ് മത്സര പരീക്ഷയിൽ വിജയം എന്നിവ എടുത്തു പറയേണ്ടതാണ്.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾക്ക് എസ്.എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് വാങ്ങുന്നതിനും സാധിച്ചിട്ടുണ്ട് എന്നതും ഏറെ അഭിമാനകരമാണ്.

പാഠ്യേതരപ്രവർത്തനങ്ങൾ

 
ആഘോഷങ്ങൾ
 
ധനമന്ത്രിയോടൊപ്പം
 
സാമൂഹ്യ പങ്കാളിത്തം

കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയിലൂടെ 18 മേഖലകളിൽ (അഭിനയം, ചിത്രരചന, കഥ - കവിത, അധ്യാപനം, ഫോട്ടോഗ്രാഫി, ഫുഡ്ബോൾ മുതലായവ... )ഓരോ മാസവും ക്യാമ്പു കൾ സംഘടിപ്പിച്ചു വരുന്നു.കൂടാതെ ഏഴാം ക്ലാസിലെ കുട്ടികൾക്കായി സഹവാസ ക്യാമ്പ്, കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ലഭ്യമാകുന്ന സഹവാസ ക്യാമ്പുകളിൽ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ പങ്കെടുക്കാൻ അവസരമൊരുക്കുന്നു. പറമ്പിക്കുളം, അട്ടപ്പാടി എന്നിവിടങ്ങളിലായിരുന്നു ക്യാമ്പ്.കൂടാതെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. സൈക്കിൾ ക്ലബ്ബിൻറ കീഴിൽ യു.പി. വിഭാഗത്തിലെ മുഴുവൻകുട്ടികൾക്കും സൈക്കിൾ ബാലൻസ് നൽകി വരുന്നു. സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു.