സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ (പരിസ്ഥിതി).

13:04, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ (പരിസ്ഥിതി). എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ (പരിസ്ഥിതി). എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
   പരിസ്ഥിതി   


പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത് പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രകൃതിയുടെ നാശത്തിനു കാരണമാകും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുളള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധജലവും ശുദ്ധവായുവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്തിരിത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം.

         ജലവിനിയോഗവും  ജലമലിനീകരണവും  മൂലം  ശുദ്ധജലത്തിന്റെ  അളവ്  ക്രമാതീതമായി  കുറയുകയും  മനുഷ്യർ  മലിനജലം  ഉപയോഗിക്കാൻ  നിർബന്ധിതരാവുകയും  ചെയ്യുന്നു. ജലമലിനീകരണം, ഖരമാലിന്യത്തിന്റെ  നിർമാർജ്ജന  പ്രശ്നങ്ങൾ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, അതിവൃഷ്ടി, വരൾച്ച, പുഴമണ്ണ്  ഖനനം, വ്യവസായവൽക്കരണം  മൂലമുണ്ടാകുന്ന  അന്തരീക്ഷ  മലിനീകരണം, വർണ്ണമഴ,  ഭൂമി കുലുക്കം  തുടങ്ങി  ഒട്ടേറെ  പ്രശ്നങ്ങൾ  പരിസ്ഥിതിയെ  പ്രതികൂലമായി  ബാധിക്കുന്നു. പ്രകൃതിയെ  സുരക്ഷിതവും ഭദ്രവുമായ  ഒരു  ആവാസ  കേന്ദ്രമായി  നിലനിർത്തുകയും  സുഖദവും  ശീതളവുമായ  ഒരു  ഹരിതകേന്ദ്രമായി  അടുത്ത  തലമുറയ്ക്ക്  കൈമാറുകയും  ചെയ്യേണ്ടത്  ആവശ്യമാണ്.
           ഇതിനകം  ലോകത്ത്  ഒട്ടേറെ  ഏതാണ്ട്  3000 ദശലക്ഷം  ഏക്കർ  കൃഷി  ഭൂമി  ഉപയോഗ്യമല്ലാതായിരിക്കുന്നതായി  കണക്കാക്കിയിരിക്കുന്നു. ഇന്ത്യയെപ്പോലുള്ള  രാജ്യങ്ങളിൽ  ഈ പ്രശ്നം  കൂടുതൽ  രൂക്ഷമാണ്.
       പേമാരി  മൂലമുണ്ടാകുന്ന  ഉരുൾപൊട്ടലും  വെള്ളപ്പൊക്കവും  മണ്ണൊലിപ്പും  ഭൂമിയുടെ  ഫലപുഷ്ടിയെ  ഹനിക്കുന്നു. വരൾച്ച, വനനശീകരണം, അനാരോഗ്യകരമായ  ഭൂവിനിയോഗം  തുടങ്ങിയവയും  നാശോന്മുഖമായ  ദിശയിലേക്കാണ്  നമ്മെ  നയിക്കുന്നത്.
                   ആഗോള  കാലാവസ്ഥ  വ്യതിയാനത്തെ  ശാസ്ത്രീയമായി  വിശകലനം  ചെയ്യുന്നതിലും  കാലാവസ്ഥ  വ്യതിയാനത്തിൽ  കുറവ്  വരുത്തുന്നതിന്  വികസിത  രാജ്യങ്ങൾ  തിരഞ്ഞെടുത്ത  ഒരു  സംവിധാനമാണ്  കാർബൺ  ട്രേഡിംഗ്(Cap&Trade).  കാർബൺഡൈ ഓക്സൈഡ്  ഉൾപ്പെടെയുള്ള  ഗ്രീൻ  വാതകങ്ങൾ  പുറംതള്ളുന്നതിന്  ആഗോളതലത്തിൽ  നിയന്ത്രണം  ഏർപ്പെടുത്തുക  എന്ന  ലക്ഷ്യത്തോടെ  യോട്ടോ  പ്രോട്ടോക്കോളിനോട് (KYOTO  PROTOCOL) കൂടി  ഉണ്ടായ  ഈ  സംവിധാനം  അതിവേഗത്തിൽ  സാമ്പത്തിക  വ്യവസായിക  മാനദണ്ഡങ്ങൾ  സ്വീകരിക്കുന്നതിൽ  വിജയിച്ചു. അതോടൊപ്പം  ആഗോളവൽക്കരണത്തിന്റെയും  ഉദാരവത്ക്കണത്തിന്റെയും  കൈ പിടിച്ച്  ഇന്ത്യയെ  പോലുള്ള  വികസന  രാജ്യങ്ങളിലെക്ക്  പരിസ്ഥിതി  സംരക്ഷണത്തിനുളള  സാമ്പത്തിക  സഹായത്തിന്റെ  മുഖംമൂടി  ധരിച്ച്  ഇത്  കടന്നെത്തി. കർഷകരുടെ  കൃഷി  ഭൂമി  വനമാണെന്ന്  അന്താരാഷ്ട്ര  ഏജൻസികളെ  തെറ്റിദ്ധരിപ്പിച്ച്  കാർബൺ  ഫണ്ട്  കൈപ്പറ്റുകയും  അത്തരം  കൃഷിഭൂമികൾ  വനമാക്കി  മാറ്റുന്നതിന്  ആസൂത്രിത  ശ്രമങ്ങൾ  നടത്തുകയും  ചെയ്തിരുന്നു.
           പരിസ്ഥിതിയിൽ  പ്ലാസ്റ്റിക്ക്  ഉൽപ്പന്നങ്ങൾ  കുന്നുകൂടുന്നതുമൂലം  വന്യജീവികൾ, അവയുടെ  വാസസ്ഥലങ്ങൾ  അല്ലെങ്കിൽ  മനുഷ്യർ  എന്നിവയെ  ഗുരുതരമായി  ബാധിക്കുന്നതിനെയാണ്  പ്ലാസ്റ്റിക്ക്  മലിനീകരണമെന്ന്  പറയുന്നത്. 
         നഗരങ്ങളെല്ലാം  മലിനീകരണത്തിന്റെ  മാരക  ഫലങ്ങൾ  അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ  ആളുകൾ  നഗരങ്ങളിൽ  താമസിക്കുന്നത്  കുടിവെള്ളത്തിനും  ശുചീകരണത്തിനും  പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം  ആരോഗ്യ  പ്രശ്നങ്ങൾ  ഏറി  വരുന്നു.മനുഷ്യവംശത്തെ തന്നെ  കൊന്നൊടുക്കാൻ  ശേഷിയുള്ള  മാരകരോഗങ്ങൾ  പ്രകൃതിയിൽ  പടർന്നു  പിടിക്കുന്നു.
         ഇവയെല്ലാം തടയാനുള്ള  മാർഗം  പരിസ്ഥിതി  സംരക്ഷണമാണ്. നാളത്തെ  തലമുറയുടെ  നല്ലതിനായി  നമ്മുടെ  അമ്മയായ  പ്രകൃതിയെ  സംരക്ഷിക്കേണ്ടതും  സ്നേഹിക്കേണ്ടതും  അതിപ്രധാനമാണ്.


Ancy
7 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം