ജി യു പി എസ് നിലയ്ക്കാമുക്ക്/ഹലോ ഇംഗ്ലീഷ്

13:01, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsnilakkamukku (സംവാദം | സംഭാവനകൾ) (കൺവീനർ : ശ്രീമതി നിഷ എം സി നായർ)

കുട്ടികളുടെ  ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വർ‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി വിദ്യാഭ്യാസവകുപ്പ്  ആവിഷ്കരിച്ച  പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. മുൻവർഷങ്ങളിൽ നടപ്പിലാക്കിയതിൻെറ തുടർച്ചയായി ഈ വർഷവും വിജയകരമായി ഈ പദ്ധതി നടത്തി വരുന്നു. ഇംഗ്ലീഷ് ഭാഷാദ്ധ്യാപകർ നേതൃത്വം നൽകുന്നു. വിദ്യാഭ്യാസവകുപ്പ്  പുറത്തിറക്കിയ ഹലോ ഇംഗ്ലീഷ് ജേണൽ അടിസ്ഥാനമാക്കി അദ്ധ്യാപകർ  ഇംഗ്ലീഷ് പഠനം കൂടുതൽ രസകരമാക്കാൻ ശ്രദ്ധിക്കുന്നു. സ്കൂളിൽ നൽകിയിരിക്കുന്ന വായനാകാർഡുകൾ  കുട്ടികൾക്ക് വായിക്കാൻ നൽകുന്നു. ഇതിലുടെ കുട്ടികളുടെ വായനാനുഭവം പുതിയ തലങ്ങളിലെ ത്തുന്നു. ജനുവരിയിൽ നടന്ന ഹലോ ഇംഗ്ലീഷിന്റെ ഉദ്ഘാടനത്തിൽ സ്കിററ്, കവിതാലാപനം തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു.

കൺവീനർ : ശ്രീമതി നിഷ എം സി നായർ