കരിയാട് നമ്പ്യാർസ് യു പി എസ്/സൗകര്യങ്ങൾ

14:23, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14459 (സംവാദം | സംഭാവനകൾ) (സൗകാരെങ്ങേൽ തിരുത്തി)

ചൊക്ലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ. ഭൗതിക സൗകാരെങ്ങേളുടെ കാര്യത്തിൽ ഒരു വലിയ മുന്നേറ്റം തന്നെ സമീപ കാലത്തായി ഇവിടെ സംഭവിച്ചിട്ടുണ്ട് . 24 ക്ലാസ്സ്മുറികളിൽ 19 ക്ലാസ്സ് മുറികൾ വൈദ്യുതവൽക്കരണം നടത്തിയതാണ്. ഇതിൽ 6 ക്ലാസ്സ് മുറികൾ ഹൈടെക് ആണ് . പരിപാടികളും നടത്താൻ വിശാലമായ ഹാളും സ്റ്റേജു ഇവിടെ ഉണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെ വകയായി ഒരു തുറന്ന വേദി ഈ മാർച്ചിൽ പണി പൂർത്തിയാവും.കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലം ,ചുറ്റുമതിൽ, ഗേറ്റ് എന്നിവ സ്കൂളിന്റെ പ്രധാന ആകർഷകങ്ങൾ ആണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടൈൽ പതിച്ച ടോയിലറ്റുകൾ ,വിശാലമായ പാചകപ്പുര ,ശുദ്ധജല വിതരണ സൗകര്യങ്ങൾ എന്നിവ ഈ വിദ്യാലയത്തിന് ഉണ്ട്.വിഭവ പോഷക സമൃദ്ധമായ ഭക്ഷണം, മികച്ച പഠനം, അച്ചടക്കം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകൾ ആണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം