ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സോഷ്യൽ സയൻസ് ക്ലബ്ബ്

പ്രവർത്തങ്ങൾ.

GMHSS വെള്ളമുണ്ട സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്‌ കൺവീനർമമ്മൂട്ടി മാഷിന്റെ യും മറ്റു അദ്ധ്യാപകരുടെയും പ്രവർത്തനഫലമായി വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. 2021ഹിരോഷിമ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട്, "ആണവായുധം മാനവരാശിക്ക്  ആപത്ത് "എന്ന വിഷയത്തിൽ  പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.  ഓഗസ്റ്റ് 15ന് കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരവും പ്രസംഗമത്സരവും, വേഷ പകർച്ച മത്സരവും നടത്തി.   ഒക്ടോബർ 2ഗാന്ധി ജയന്തി ദിനചാരണവുമായി ബന്ധപ്പെട്ടു ഗാന്ധിയൻ ആശയങ്ങളുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്വിസ് മത്സരവും പ്രസംഗമത്സരവും നടത്തുകയുണ്ടായി. കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച രീതിയിലുള്ള പങ്കാളിത്തം ഉണ്ടായി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ പ്രാദേശിക ചരിത്രരചനമത്സരത്തിൽ ശ്രീലക്ഷ്മി സുരേഷ്  BRC തലത്തിൽ രണ്ടാം സ്ഥാനം  കരസ്ഥമാക്കി. ഇതിന്റെ ഭാഗമായി നടത്തിയ  പെൻസിൽ ഡ്രോയിഗ് മത്സരത്തിലും കുട്ടികൾ പങ്കെടുത്തു. ഇതോടൊപ്പം നടന്ന ദേശഭക്തി ഗാനാലാ പന മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ  രണ്ടാം സ്ഥാനം കരസ്ഥമാക്കി. ക്ലബ്ബിന്റെ നേതൃത്വത്തിൽ UN ദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ രചന മത്സരം നടത്തുകയുണ്ടായി. നവംബർ 14ശിശുദിനവുമായി ബന്ധപ്പെട്ട് ശിശുദിന സന്ദേശരചന മത്സരം നടത്തി. ആസാദി കാ അമൃത് മഹോത്‍സവുമായി ബന്ധപ്പെട്ട് നടത്തിയ ചരിത്രക്വിസ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ശ്രീഹരി, സിദ്ധാർഥ് എന്ന  കുട്ടികൾ കോളേജ് തലത്തിലുള്ള കുട്ടികളുമായി മത്സരിച്ചു നാലാം സ്ഥാനം കരസ്ഥമാക്കി.  മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി സെമിനാർ നടത്തുകയുണ്ടായി. സമ്മതിദായക ദിനവുമായി ബന്ധപ്പെട്ടു നടക്കാനിരിക്കുന്ന പോസ്റ്റർ രചന മത്സരത്തിൽ സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുക്കുന്നുണ്ട്..ലോക വയോജന ദിനം-2015 oct 1

ഞങ്ങളുടെ സ്കൂളിലെ സോഷ്യൽ സയൻസ്ക്ലബിന്റ്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ടയിലെ രണ്ട് പ്രചോദിത വാർദ്ധക്യങ്ങളെ ആദരിച്ചുകൊണ്ട് ആചരിച്ചു.

വയനാട്ടിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ വെള്ളമുണ്ട ക്കാരുടെ പ്രിയപ്പട്ട കുണാകരൻ ചെറുകരയും ശ്രീ കണ്ണൻ നായരും കുട്ടികളുമായി അനുഭവങ്ങൾ പങ്ക് വച്ചു. ഗാന്ധിജയന്തി- ഓൺലൈൻ ക്വിസ് ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവരുടെ പേരുവിവരം ചുവടെ ചേർക്കുന്നു. ഒന്നാം സ്ഥാനം റിയ ജോഷി 8 H രണ്ടാം സ്ഥാനം നേടിയവർ എവ് ലിൻ അന്ന ഷിബു 8 H ഷമൽ ഷാജു 9 E നമ്രത. എസ് 10 G മൂന്നാം സ്ഥാനം നേടിയവർ ദേവദർശ് 8 E നേഹ ഷജു 8 H ഹനാന ഫാത്തിം 8 H


സാമൂഹ്യ ശാസ്ത്ര ക്വിസ്

സംസ്ഥാന തല ശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ സോഷ്യൽ സയൻസ് ക്വിസ് സ്കൂളിലെ വിദ്യാർത്ഥിയായ പ്രഥ്യൂൻ സി എം ന് എ ഗ്രേഡ് ലഭിച്ചു. നേരത്തേ ഇതേ മത്സരത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.


അമൃത മഹോത്സവം 2021

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ അമൃത മഹോത്സവം 2021 പരിപാടിയിൽ മാനന്തവാടി ബി ആർ സി തലത്തിൽ പ്രാദേശിക ചരിത്ര രചനയിൽ എച്ച് എസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ശ്രീലക്ഷ്മി സുരേഷ്.




ദേശഭക്തിഗാനമത്സരം

ദേശഭക്തിഗാനമത്സരത്തിൽ മാനന്തവാടി ബി ആർ സി തലത്തിൽ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളായ മേഘ്നയും സംഘവും രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ






ചിത്രശാല

 
സ്വതന്ത്ര്യദിന ക്വിസ് ഒന്നാം സ്ഥാനം-ശ്രേയ സ്കറിയ
 
സ്വതന്ത്ര്യദിന ക്വിസ് ഒന്നാം സ്ഥാനം-മുഹമ്മദ് അഷ്ക്ക൪
 
സ്വതന്ത്ര്യദിന ക്വിസ് രണ്ടാം സ്ഥാനം-ഹന്നത്ത്
 
സ്വതന്ത്ര്യദിന ക്വിസ് ഒന്നാം സ്ഥാനം-അനഘ സന്തോഷ്
 
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം