പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം

10:59, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14045 (സംവാദം | സംഭാവനകൾ) (14045 എന്ന ഉപയോക്താവ് കടവത്തൂർ.വി.എച്ച് .എസ്.എസ്.കടവത്തൂർ/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം എന്ന താൾ പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു: ഔദ്യോഗികമായി സ്‌കൂളിന്റെ പേര് മാറ്റിയിരിക്കുന്നു )
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ അതിജീവിക്കാം
              ഇപ്പോൾ നാം എല്ലാവരും കേട്ട്കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ എന്ന covid 19. ഇതു കാരണം ഇന്ത്യ ക്ക് ലോക്ക് ഡൌൺ വരെ നിർദ്ദേശിച്ചു.അതിനാൽ ആവിശ്യം ഇല്ലാതെ പുറത്ത് ഇറങ്ങുന്നവരെ പോലീസ് കൈകാര്യം ചെയ്യുന്നു. സ്വന്തം നാട്ടിൽ കള്ളൻ മാരെ പ്പോലെ ചിലർ ഇപ്പോഴും പുറത്ത് ഇറങ്ങാൻ ശ്രമിക്കുന്നു. 
              2019 ഡിസംബർ 31 ന് ചൈനയിൽ വുഹാന് നഗരത്തിൽ ആണ് പുതിയ കൊറോണയുടെ സാനിധ്യം ആദ്യമായി സ്ഥിതീകരിച്ചത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കാണ് ഈ രോഗം പടരുന്നത്. പിന്നീട് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് തന്നെ പടരും. 
             സ്വന്തമായി നിലനിൽപ്പ് ഇല്ല എന്നതാണ് ഈ വൈറസിന്റെ പ്രത്യേകത.മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നു കയറി അതിന്റെ ജനതക സംവിധാനത്തെ കീഴുപ്പെടുത്തി അവിടെ സ്വയം കോശങ്ങൾ നിർമ്മിച് പ്രത്യുൽപ്പാദനത്തിനുള്ള സംവിധാനം കണ്ടെത്തുകയാണ് ഈ വൈറസ്. 
            കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ എന്തെന്നാൽ പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, വയറിളക്കം എന്നൊക്കെയാണ്. കൊറോണ വൈറസ് ഒരാളിലേക്ക് പകർന്നാൽ 7 മുതൽ 14 ദിവസത്തിന് ശേഷമാവും ലോക ലക്ഷണങ്ങൾ കാണിക്കുക. 
             രോഗം ബാധിച്ചയാളുടെ സ്രവങ്ങളിലൂടെയാണ് ഈ വൈറസ് മറ്റൊരാളിലേക്ക് പകരുന്നത്. വൈറസ് സ്ഥിതീകരിച്ച ഒരാളെ പ്രത്യേകം മാറ്റിത്താമസിപ്പിച്ച് ചികിത്സ സൗകര്യം ഒരുക്കുക എന്നത് തന്നെയാണ് പ്രാധാന്യം. 
          അതിനാൽ ആരും പുറത്തിറങ്ങാതിരിക്കുക. അത്യാവിശങ്ങളിൽ പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഓരോ മണിക്കൂർ ഇടവെട്ട് കൈകൾ സോപ്പ് ഇട്ടു വൃത്തിയാക്കുക. ധരാളം വെള്ളം കുടിക്കുക. പ്രളയത്തെയും നിപ്പയെയും അതിജീവിച്ച പോലെ കൊറോണയെയും അതിജീവിക്കാം. 
        ഒറ്റക്കെട്ടായി നിൽക്കൂ ഈ കൊറോണയെ നമ്മുക്ക് ഇല്ലാതാക്കാം. *വീട്ടിലിരിക്കൂ സുരക്ഷിതമാകൂ*
Mushrifa kp
9-B -- പി കെ എം എച്ച് എസ്‌ എസ്‌ കടവത്തൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം