പ്രകൃതിയുടെ തലോടൽ തൊട്ടറിയുന്ന മന്ദാരത്തിൻറെ മണമുള്ള മണ്ണുള്ള ഗ്രാമം, മണ്ണാറിയ പർണ്ണശാല സ്ഥിതി ചെയ്യുന്ന ഗ്രാമം. അതാണ് മണ്ണാറശാല.

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഹരിഗീതപുരം എന്ന ഹരിപ്പാടിൻറെ സമീപമാണ് മണ്ണാറശാല സ്ഥിതി ചെയ്യുന്നത്. കാവും കുളവും വള്ളിപ്പടർപ്പുകളും പുൽകി പടരുന്ന പ്രകൃതിസുന്ദരമായ പ്രദേശം. കലാകേരളത്തിന് ഈ ഗ്രാമത്തിൻറെ സംഭാവന വളരെ വലുതാണ്. കർഷകാഭിവൃദ്ധിക്ക് അഭിമാനമായി നിലകൊള്ളുന്ന ഈ പ്രദേശം ഓണാട്ടുകരയുടെ ഭാഗം കൂടിയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ രൂപം കൊണ്ട വിദ്യാഭ്യാസ സ്ഥാപനമായ വർണ്ണാക്കുലർ സ്കുൂൾ പിന്നീട് ന്യൂടൈപ്പ് മിഡിൽ സ്കുൂളായി തുടർന്ന് മലയാളം സ്കുൂൾ, സംസ്കൃതം സ്കുൂൾ എന്നിങ്ങനെ പേരുമാറ്റം സംഭവിച്ച് ഇന്നത്തെ മണ്ണാറശാല യു.പി സ്കുൂളായി നിലകൊള്ളുന്നു. ഈ നാടിൻറെ തിലകക്കുറിയായി നിലകൊണ്ട് കേരളത്തിൻറെ വിവധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഇവിടേക്കെത്തിയിരുന്നു.

ഈ ഗ്രാമത്തിലെ അതിപുരാതനവും പ്രശസ്തവുമായ ക്ഷേത്രങ്ങളാണ് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം, ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവ.

മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം

നാഗദൈവങ്ങളാണ് ഇവിടെ കുടികൊള്ളുന്നത്. വാസുകിയും സർപ്പയക്ഷിയുമാണ് മുഖ്യ പ്രതിഷ്ഠകൾ. നിലവറയിൽ അനന്തൻ കുടികൊള്ളുന്നു. ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല അമ്മയാണ്. ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് ഉരുളി കമിഴ്ത്തൽ. സർപ്പദോഷങ്ങൾ അകറ്റാൻ ഭക്തർ ഇവിടെയെത്തി പ്രാർത്ഥിക്കുന്നു.

മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം
മണ്ണാറശാല ആയില്യം
മണ്ണാറശാല ആയില്യം


ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം