ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സൗകര്യങ്ങൾ

ഗവ എച്ച് എസ് എസ് മാരായമുട്ടം സ്കൂൾ ഇന്റർനാഷണൽ ആയി പ്രഖ്യാപിച്ച ശേഷം സ്കൂളിൽ, കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാൻ അധ്യാപകരും മറ്റ് അനുബന്ധ പ്രാദേശിക നേതൃത്വവും ശ്രമിച്ച് വരുന്നതിനിടയിൽ ആണ് കൊവിഡ് വ്യാപനം ര‌ൂക്ഷമായത്. പൊത‌ുവിദ്യാലയങ്ങളെ അന്തർദ്ദേശീയ നിലവാരത്തിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് ' കൈറ്റ് ' ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഹൈടെക് സ്ക‌ൂൾ പദ്ധതിയില‌ൂടെ സ്‌ക‌ൂളിലെ എല്ലാ ക്ലാസ്സ്റ‌ൂമ‌ുകള‌ും ഹൈടെക് ആയി മാറി. വായന പെരുകും വിദ്യാലയം എന്ന പ്രവർത്തനം 3 വർഷമായി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോയി വരുന്നു, എല്ലാ ക്ലാസ്സ് മുറികളിലും വായനശാല അലമാരകൾ സ്ഥാപിച്ച്, അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി, ഒപ്പം അമ്മ വായന എന്ന സംരംഭം സ്കൂൾ കോമ്പൗണ്ടിൽ ഒരു മുറി ഒരുക്കി പുസ്തകങ്ങൾ ക്രമീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിലെ മികച്ച 10 വിദ്യാലയങ്ങളിൽ ഒന്നായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെടുകയും, സ്കൂളിന് മികവിന്റെ ട്രോഫി മന്ത്രിയുടെ കൈയ്യിൽ നിന്നും അഭിമാനത്തോടെ വാങ്ങാൻ കഴിഞ്ഞു. ചുരുക്കി പറഞ്ഞാൽ എസ് പി സി, സ്കൗട്ട്, ജെ ആർസി തുടങ്ങിയ നിരവധി മികവിന്റെ പ്രവർത്തങ്ങൾ ഈ സ്കൂളിൽ നടന്ന് വരുന്നു.സമൂഹത്തിലെ അവഗണിക്കപ്പെട്ട ഒരു വലിയ വിഭാഗം ജനങ്ങളുടെ കുഞ്ഞുങ്ങളാണ് ഇവിടത്തെ ഭൂരിപക്ഷം കുട്ടികളും, അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ നമ്മുടെ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്.