ഗവ. എച്ച് എസ് എസ് പനമരം/ചരിത്രം

14:59, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15061 (സംവാദം | സംഭാവനകൾ) (ചരിത്രം തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടക്കുന്ന് ​എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്താണ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടക്കിടങ്ങിന്റെ അവശേഷിപ്പുകൾ ഇന്നുമിവിടെ കാണാം. തലയ്ക്കൽ ചന്തുവിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയതും ഇവിടെ വച്ചാ​ണ്. അതിന്റെ സ്മാരകമാണ് സ്കൂളിനു സമീപം കാണുന്ന കോളിമരം.സമരങ്ങൾ തീർത്ത വീറും വാശിയും പനമരത്തിന്റെ പ്രവർത്തനങ്ങളിൾ കാണാം.വയലേലകളുടെ പച്ചപ്പിൽ സമൃദ്ധവും കാർഷിക അഭിവൃദ്ധി യിലൂടെ പുരോഗതിയെ ലക്ഷ്യമിട്ടു മുന്നേറാൻ വെമ്പൽകൊള്ളുന്ന വയനാടിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ചരിത്രമുറങ്ങുന്ന മണ്ണാണ് പനമരം.

1912-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിൽ പഞ്ചായത്തിലെ ആദ്യത്തെ എൽ പി സ്കൂൾ പനമരത്ത് സ്ഥാപിതമായി. ഈ പ്രദേശത്തെ സമ്പന്ന വിഭാഗത്തിൽ പെട്ട കുട്ടികൾ മാത്രമായിരുന്നു ആദ്യകാല വിദ്യാർത്ഥികൾ.ഐക്യകേരള രൂപീകരണത്തിനു ശേഷം അധികാരത്തിൽ വന്ന ഗവൺമെന്റ് ധാരാളം ഹൈസ്കൂളുകൾ അനുവദിച്ചു. അങ്ങനെ പനമരം ഹൈസ്കൂൾ നിലവിൽ വന്നു. പള്ളിക്കുന്ന്, ഏച്ചോം, അഞ്ചുകുന്ന്,നീർവാരം, ചെറുകാട്ടൂർ,നടവയൽ, വിളമ്പുകണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു.