സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എം പിമാരുടെയും എം എൽ എ മാരുടേയും വികസന ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ സ്മാർട്ട് ക്ലാസ്റൂം എന്നിവ ഏർപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥികളുടെ വക സ്കൂളിന് പ്രൊജക്ടർ സ്നേഹസമ്മാനമായി നൽകി. ഈ കൂട്ടായ്മ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. 2003 ൽ ശ്രീ കല്ലി അശോകൻ മാസ്റ്റരുടെ നേതൃത്വത്തിൽ രൂപവല്ക്കരിച്ച പി ടി എ സ്തുത്വർഹമായ സേവനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവരുടെ പ്രവർത്തന ഫലമായി സ്കൂൾ കിണറിന് ഒരു സംരക്ഷണ വലയവും, ക്ലാസ് വൈദ്യുതവല്കരണവും, ക്ലാസ്സ് പാർട്ടീഷൻ തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി. ഇന്ന് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും ഒരു പ്രധാന ലക്ഷ്യം അടിസ്ഥാന സൗകര്യ വർദ്ധനവിനോടൊപ്പം സ്കൂളിന് ഒരു ജൈവ പാർക്ക് നിർമ്മിക്കുക എന്നതാണ്. ആ പ്രവർത്തനത്തിനു വേണ്ടിയാണ് ഇന്ന് നാം ഓരോരുത്തരും ഊന്നൽ നൽകുന്നത്. താമസം വിനാ ഈ ലക്ഷ്യ പ്രാപ്തിക്കായി കൈകോർക്കാം.