സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന

21:59, 26 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)

മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂര്‍ വില്ലേജിലെ ആയവന പഞ്ചായത്തില്‍ എട്ടാംവാര്‍ഡിലാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ. ഫാ. മാത്യു കോണിക്കലും ഹെഡ്‌മിസ്‌ട്രസ്‌ശ്രീമതി. അന്നക്കുട്ടി കെ.കെ. യുമാണ്‌. യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 14 ഡിവിഷനുകളും 25 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌. 2007-08 വര്‍ഷത്തില്‍ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 564 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.

സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന
വിലാസം
ആയവന

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-11-2016Sabarish



ചരിത്രം

ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാര്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1918-ല്‍ എല്‍.പി. സ്‌കൂള്‍ സ്ഥാപിതമായി. തുടര്‍ന്ന്‌ 1942-ല്‍ ഫാ. പൗലോസ്‌ കാക്കനാട്ടിന്റെ നേതൃത്വത്തില്‍ യു.പി. സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നതിന്‌ ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളില്‍ കാല്‍നടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും ഇത്‌ പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികള്‍ മനസ്സിലാക്കി 1964-ല്‍ മാത്യു മഞ്ചേരില്‍ അച്ചന്റെ നേതൃത്വത്തില്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. തല്‍ഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാന്‍ തുടങ്ങി. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളില്‍ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികള്‍ക്കു ജന്മം നല്‍കാന്‍ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികര്‍, സന്യസ്‌തര്‍, ഡോക്‌ടര്‍മാര്‍, എഞ്ചിനീയേഴ്‌സ്‌, ദേശീയ കായിക താരങ്ങള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നിയമജ്ഞര്‍, രാഷ്‌ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍...ഇങ്ങനെ നീളുന്നു ആ പട്ടിക. 2004-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 11-ാം റാങ്ക്‌ നേടിയ ആദര്‍ശ്‌. എം. ഈ സ്‌കൂളിന്റെ യശസ്‌ ഉയര്‍ത്തിയിട്ടുണ്ട്‌. ഈ വിദ്യാലയം ഗ്രാമത്തിന്റെ വികസനത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട്‌. സ്വദേശത്തും വിദേശത്തുമായി ധാരാളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യുന്നു. സാമ്പത്തികമായും സാംസ്‌കാരികമായും ആയവനയ്‌ക്ക്‌ ഉണ്ടായിട്ടുള്ള പുരോഗതി ഇതിനു തെളിവാണ്‌.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ ഫാ.ജോര്‍ജ് അറമ്മഞ്ചേരി,ഒ.വി.പീറ്റര്‍,സി.ദേവസ്യ,അവിര .പി.ജെ,പി.എം പീറ്റര്‍,ലൂസി കെ സെബാസ്റ്റ്യന്‍,മേരി എം.ജോസഫ്,കെ.ജെ.ത‌‌‌‌‌‌ങ്കമ്മ,എം.ജെ.അന്നം,എന്‍.ഐ.ഐപ്പ്,കെ.എം.വര്‍ഗീസ്,പി.കെ.ജോര്‍ജ്,പി.കെ ഉലഹന്നാന്‍,കെ .എല്‍ ജോസഫ്,സെബാസറ്റ്യന്‍പി.ജെ,വി.പി.ജോര്‍ജ്,കെ.സി.പോള്‍,പി.ഒ.തോമസ്,പി .സി.വര്‍ഗീസ്,സി.ജെ ജോണ്‍,സി.ജി അബ്രാഹം, സിസറ്റര്‍.ലൂസി.റ്റി.ജി,എം.എ.ജോണ്‍,സി,ജെ അന്നക്കുട്ടി,കെ.കെ അന്നക്കുട്ടി,

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി