GirijaLal/2018-2019 ലെ പ്രവർത്തനങ്ങൾ

14:30, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GirijaLal (സംവാദം | സംഭാവനകൾ) ('{{prettyurl|എൻ ആർ പി എം ഹയർ സെക്കണ്ടറി സ്ക‍ൂൾ, കായംകുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം

പ്രവേശനോത്സവം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു പുത്തൻ കൂട്ടുകാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബാനർ സ്കൂൾ കവാടത്തിൽ സ്ഥാപിച്ചിരുന്നു സ്കൂൾ കമാനവും സ്കൂൾ മുറികളും ബലൂൺ തോരണം ഇവ കൊണ്ട് അലങ്കരിച്ചിരുന്നു രാവിലെ 9 30 ന് പ്രവേശനഗാനത്തോടെ അസംബ്ലി ആരംഭിച്ചു തുടർന്ന് സ്വാഗത ഗാനവും ആലപിച്ചു .തുടർന്ന് രക്ഷിതാക്കളുടെ യോഗം ഉണ്ടായിരുന്നു ഉച്ചയ്ക്ക് 12 30ന് കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി പായസവിതരണം ഉണ്ടായിരുന്നു.

വായനാദിനം

2018ജൂൺ 19 വായനാദിനം ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.കവിതാ രചന ഉപന്യാസം വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യം വെളിവാക്കുന്ന തരത്തിൽ വായനാ മരവും എക്സിബിഷനും സംഘടിപ്പിച്ചു.ധാരാളം ശിഖരങ്ങളോടുകൂടിയ വായനാ മരം കുട്ടികൾക്ക് അത്ഭുത കാഴ്ചയായിരുന്നു. നോവൽ, കഥ, കവിത, ലേഖനം, നിരൂപണങ്ങൾ തുടങ്ങി വിവിധ ശിഖരങ്ങളായിരുന്നു വായനാ മരത്തിന് .കുട്ടികളുടെ സൃഷ്ടികൾ ഫലങ്ങളായി തൂങ്ങിക്കിടക്കുന്ന കാഴ്ചയും കണ്ണിന് കൗതുകമായി

കാരുണ്യ സ്പർശം

വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി കാരുണ്യ സ്പർശം എന്ന പേരിൽ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ഭക്ഷ്യസാധനങ്ങൾ സംഭരിച്ച് തകഴിയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു.

വ്യക്തി ശുചിത്വബോധവൽക്കരണ ക്ലാസ്സ്‌

ആരോഗ്യ വകുപ്പ് നടത്തുന്ന വ്യക്തി ശുചിത്വബോധവൽക്കരണ ക്ലാസ്സ്‌ സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഉൾക്ക നിർവഹിച്ചു.

മൈൻഡ് കൗൺസിലിംഗ്

പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾ പരീക്ഷയെ ഭയമില്ലാതെ നേരിടുന്നതിനും കുട്ടികളിൽ ആത്മവിശ്വാസം വളർത്താനുമായി ഡോ. സിന്ധു മൈൻഡ് കൗൺസിലിങ് നടത്തി.

മൈൻഡ് കൗൺസിലിങ് ഉദ്ഘാടനം
"https://schoolwiki.in/index.php?title=GirijaLal/2018-2019_ലെ_പ്രവർത്തനങ്ങൾ&oldid=1349989" എന്ന താളിൽനിന്ന് ശേഖരിച്ചത്