ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സൗകര്യങ്ങൾ

ഗവ എച്ച് എസ് എസ് മാരായമുട്ടം സ്കൂൾ ഇന്റർനാഷണൽ ആയി പ്രഖ്യാപിച്ച ശേഷം സ്കൂളിൽ, കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാൻ അധ്യാപകരും മറ്റ് അനുബന്ധ പ്രാദേശിക നേതൃത്വവും ശ്രമിച്ച് വരുന്നതിനിടയിൽ ആണ് കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനം ഒട്ടാകെ സ്കൂളുകൾ അടച്ചതിൻ്റെ പ്രകാരം നമ്മുടെ സ്കൂളും അടച്ചത്, പക്ഷേ ഓൺലൈൻ ക്ളാസ്സ‌ുകൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ ഉതകുന്ന പ്രവർത്തനങ്ങൾ നല്ല രീതിയിൽ സ്കൂളിൽ നടന്നു, കുട്ടികളുടെ പഠന സൗകര്യങ്ങൾ മെച്ചമാക്കുന്നതിന്റെ ഭാഗമായി ടിവി, മെബൈൽ തുടങ്ങിയവ വാങ്ങി നൽകുന്ന പ്രവർത്തനം നല്ല രീതിയിൽ നടന്നു, അതിന്റെ ഫലമായി എസ് എസ് എൽ സി കുട്ടികളുടെ അവസാന മാസത്തെ നേരിട്ടുള്ള ക്ളാസ്സ‌ുകൾ നല്ല ഫലപ്രദമായി നടത്താൻ കഴിഞ്ഞു, അതിന്റെ ഫലമായി 100 % വിജയം ആ വർഷം (2000 മാർച്ച്) സ്കൂളിന് നേടാൻ കഴിഞ്ഞു, തുടർന്ന് 2001 മാർച്ച് മാസത്തിലെ എസ് എസ് എൽ സി കുട്ടികൾക്കും 100 % വിജയം ആവർത്തിച്ചത് ,സ്കൂളിലെ ശക്തമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മാതൃക ആയി പറയാൻ കഴിയും സ്കൂളിലെ പഠനപ്രവർത്തങ്ങളോടൊപ്പം, പഠനേതര പ്രവർത്തനങ്ങളും അസൂയാവഹമാണ്, വിവിധ clubകളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെ പുരോഗമിക്കുന്നത് ഉദാഹരണമായി പറയാം. സ്കൂളിലെ ലാബ് സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ പൂർണ്ണാർത്ഥത്തിൽ ആരംഭിച്ചില്ലെങ്കിലും, ഉള്ള പരിമിതികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് അതിൻ്റെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാൻ അധ്യാപകർ ബന്ധശ്രദ്ധരാണ്, ഒപ്പം പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ലഘുഭക്ഷണമുൾപടെ നൽകിക്കൊണ്ട് ഉള്ള വിദ്യാജ്യോതി പഠനം ജില്ലാതലം വരെ ശ്രദ്ധിക്കപ്പെട്ടു.കൂടാതെ രോഗികളായ കുട്ടികളെയും ,സമൂഹത്തിലെ മറ്റ് വ്യക്തികളും ചികിൽസക്കായി സാമ്പത്തിക സഹായങ്ങൾ നൽകുന്ന കാര്യത്തിലും മാതൃകാപരമായ നിരവധി പ്രവർത്തങ്ങൾ ഉദാഹരണ സഹിതം ചൂണ്ടിക്കാണിക്കാൻ കഴിയും. മികച്ച പ്രവർത്തനങ്ങളുടെ ഫലമായി കുട്ടികളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുന്നത് വ്യക്തമാണ്. വായന പെരുകും വിദ്യാലയം എന്ന പ്രവർത്തനം 3 വർഷമായി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോയി വരുന്നു, എല്ലാ ക്ലാസ്സ് മുറികളിലും വായനശാല അലമാരകൾ സ്ഥാപിച്ച്, അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി, ഒപ്പം അമ്മ വായന എന്ന സംരംഭം സ്കൂൾ കോമ്പൗണ്ടിൽ ഒരു മുറി ഒരുക്കി പുസ്തകങ്ങൾ ക്രമീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിലെ മികച്ച 10 വിദ്യാലയങ്ങളിൽ ഒന്നായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെടുകയും, സ്കൂളിന് മികവിന്റെ ട്രോഫി മന്ത്രിയുടെ കൈയ്യിൽ നിന്നും അഭിമാനത്തോടെ വാങ്ങാൻ കഴിഞ്ഞു. ചുരുക്കി പറഞ്ഞാൽ എസ് പി സി, സ്കൗട്ട്, ജെ ആർസി തുടങ്ങിയ നിരവധി മികവിന്റെ പ്രവർത്തങ്ങൾ ഈ സ്കൂളിൽ നടന്ന് വരുന്നു.സമൂഹത്തിലെ അവഗണിക്കപ്പെട്ട ഒരു വലിയ വിഭാഗം ജനങ്ങളുടെ കുഞ്ഞുങ്ങളാണ് ഇവിടത്തെ ഭൂരിപക്ഷം കുട്ടികളും, അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ നമ്മുടെ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്.