സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ശ്രീ ഷാജി എളുപ്പാറ (ദേശീയ പുരസ്കാരേ ജേതാവ്) സന്ദേ ശം നൽകി

കുടുബത്തോടൊപ്പം കുട്ടികൾ തൈകൾ നടുന്നതിന്റെ ഫോട്ടോയും അടിക്കുറിപ്പും മൽസരം, ചിത്രരചനാ മൽസരം എന്നിവ നടത്തിപ്രിയമുള്ളവരെ ജൂൺ  5 ന് 10 മണിക്ക് നമ്മുടെ വിദ്യാലയത്തിൽ ലോക പരിസ്ഥിതി ദിനം Recorded video ആയി    സമുചിതമായി  ആചരിക്കുന്നു.  അവസാവ്യവസ്ഥയുടെ  പുനരുജ്ജീവനം എന്നതാണല്ലോ ഈ വർഷത്തെ പരിസ്ഥിതി സന്ദേശം. നമ്മുടെ സ്ക്കൂളിലെ പരിസ്ഥതി ദിന ആഘോഷത്തിൽ   ദേശീയ  അവാർഡ് ജേതാവ്  ശ്രീ ഷാജി  എളപ്പുപാറ നമ്മോടു സംസാരിക്കുന്നു.

സ്കൂൾ തലത്തിൽ കുട്ടികൾക്കായി താഴെ  പറയുന്ന. മത്സരങ്ങൾ  നടത്തപ്പെടുന്നു

മത്സര ഇനങ്ങൾ

1 ഫോട്ടോ ഗ്രാഫി  മത്സരം - വിദ്യാർഥികൾ  കുടുംബാംഗങ്ങളോടൊപ്പം  മരതൈ  നടുന്ന  ഫോട്ടോ എടുത്ത്  അടിക്കുറിപ്പ് എഴുതി ക്ലാസ്സ്‌ ടീച്ചറിന് അയച്ചു കൊടുക്കുക അടിക്കുറിപ്പും വിലയിരുത്തപ്പെടും.

2  :പരിസ്ഥിതി സംരക്ഷണം അടിസ്ഥാനമാക്കി ചിത്രരചന

നക്ഷത്ര വനം ഉദ്ഘാടനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ പദ്ധതിയായ നക്ഷത്ര വനം പദ്ധതിക്ക് തുടക്കമായി

ആർഷഭാരതത്തിലെ ജ്യോതിശാസ്ത്ര രത്നങ്ങളുടെ അഗാധ പാണ്ഡത്യത്തിൽ നിന്നുയിർ കൊണ്ടതും

മനുഷ്യ ജന്മത്തിന്റെ കർമഫലങ്ങൾ നിശ്ചയിക്കുന്നതെന്ന് പറയപ്പെടുന്നതുമായ

നക്ഷത്ര ഹേതുക്കളോട് ഇണങ്ങി നിൽക്കുന്ന വൃക്ഷലതാദികൾ നിറത്ത വനമാണ് നക്ഷത്ര വനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്