ഗവ. യു പി സ്കൂൾ മാടമ്പിൽ/ക്ലബ്ബുകൾ

19:44, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36460 (സംവാദം | സംഭാവനകൾ) (ക്ലബ്ബുകൾ)

ഇംഗ്ലീഷ് ക്ലബ്ബ്.

കുട്ടികളിൽ, ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനും ഭാഷാനൈപുണി വളർത്തുന്നതിനുമായി കോഡിനേറ്റർ സിംനയുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചു. ക്ലബിലൂടെ കുട്ടികളുടെ  വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഭാഷയുടെ താല്പര്യം വർദ്ധിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള  ഇംഗ്ലീഷ് സ്കിറ്റുകൾ,  റോൾപ്ലേ, സിമ്പിൾ പ്രൊജക്റ്റ് വർക്ക്, ഗെയിംസ്, പപ്പറ്റ് ഷോ, പസിൽസ് എന്നിവ നടത്തുകയും ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ്  ഡേ ആയി ആചരിക്കുകയും ചെയ്തുവരുന്നു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ അടച്ചിരുന്ന സമയങ്ങളിലും ഓൺലൈൻ വഴി ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുവാനും ക്ലബ്ബിലെ കുരുന്നുകൾക്ക് കഴിഞ്ഞു. സ്കൂൾ ലൈബ്രറിയിൽ ഇംഗ്ലീഷ് കോർണർ തയ്യാറാക്കുകയും കുട്ടികൾക്ക് വായിക്കാൻ സാധിക്കുന്ന തരത്തിലുള്ള പുസ്തകങ്ങളും ഇംഗ്ലീഷ് ന്യൂസ് പേപ്പറുകളും സജ്ജമാക്കുകയും ചെയ്തു. ഇംഗ്ലീഷ് ഭാഷാനൈപുണ്യം അതിൻെറ പരിപൂർണതയിൽ എത്തിക്കാൻ അധ്യാപകരും രക്ഷാകർത്താക്കളും കുട്ടികളോടൊപ്പം നിൽക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം