എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2013പ്രവർത്തനങ്ങൾ
2013
പരിസ്ഥിതി ദിനം
നല്ല നാളേയ്‌ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്‌ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്, ഒരുങ്ങിക്കഴിഞ്ഞു.പ്രതീക്ഷാനിർഭരമായ നിറയെ പച്ചപ്പുള്ള നവലോകത്തെ സ്വപ്നം കണ്ട് പ്രതീകാത്മകമായി കൈകൾ കോർത്ത്പിടിച്ച് ഭൂമിയുടെ നന്മയ്ക്കായി കുട്ടികൾ ഒത്തുചേർന്നു .
വായനാദിനാചരണം
മെറിറ്റ് അവാർഡ്
സ്കൂൾ കലോത്സവം
കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സ്കൂൾ കലോത്സവം നടത്തി. ഒന്നാമതായി എത്തിയ കുട്ടികളെ സബ്ജില്ലാ മേളകളിൽ പങ്കെടുക്കുന്നതിന് സജ്ജരാക്കുകയും ചെയ്തു.
സഹപാഠിയ്ക്ക് ഒരു സ്‌നേഹവീട്
ഭവനമില്ലാത്ത ഒരു സഹപാഠിയ്ക്ക് ഒരു വീട് വച്ച് നൽകാൻ കുട്ടികൾ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.