കുട്ടികളിൽ ശാസ്ത്രബോധവും യുക്തിസഹമായ ചിന്തയും വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2021  ജൂൺ 3  ന് സയൻസ് ക്ലബ് രൂപീകൃതമായി. 2021  ജൂൺ 5  ന് ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പ്രധാനാധ്യാപിക ശ്രീമതി മുനീറ ടീച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.സ്കൂളിൽ സയൻസ് വിഷയങ്ങളിൽ അഭിരുചിയുള്ള എല്ലാ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബിന്റെ കൺവീനറായി സ്വപ്ന  ജോൺ ടീച്ചറെ തിരഞ്ഞെടുത്തു.ഓരോ ക്ലാസിലും ക്ലബ്ബിന്റെ പ്രതിനിധി തിരഞ്ഞെടുക്കുന്നു  കൺവീനറുടെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.