സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രംചരിത്രത്തിലൂടെ....ചരിത്രത്തിലൂടെ...........

മല്ലൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന മല്ലപ്പള്ളിയിലെ സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പയ്യമ്പള്ളിൽ ശ്രീ.പി.എ.ഏബ്രാഹാം(പയ്യമ്പള്ളിൽ അവറാച്ചൻ) എന്ന വ്യക്തി 1927ൽ മല്ലപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്ത് വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിച്ച ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കുൂളാണിത്.ധാരാളം ആളുകൾ വിദ്യാഭ്യാസത്തിന്റെ പ്രാഥമികപടവുകൾ കടന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചുവരുന്നു.ശ്രീ.പി.എ.ഏബ്രാഹാമിനെ തുടർന്ന് റവ.ഏബ്രാഹാം പയ്യമ്പള്ളിൽ,ശ്രീമതി.ഏലിയാമ്മ ഏബാഹാം പയ്യമ്പള്ളിൽ എന്നിവർ കാലയവനികയ്ക്കുളളിൽ മറ‍ഞ്ഞ മാനേജർമാരാണ്.ഇപ്പോൾ ശ്രീ.സുരേഷ് പയ്യമ്പള്ളിൽ സ്കൂൾ മാനേജരായി തുടരുന്നു.2017 മാർച്ച് 4 -ാം തീയതി സ്കൂളിന്റെ നവതി സമുചിതമായി ആഘോഷിച്ചു.2027ൽ നൂറു വർഷം പുർത്തിയാക്കുന്ന ഈ വിദ്യാലയം ശതാബ്ദിയുടെ നിറവിലേക്ക്..........................

ഭൗതികസൗകര്യങ്ങൾ

ജൈവ വൈവിധ്യപാർക്ക്,ചുമർചിത്രങ്ങൾ,കമ്പ്യൂട്ടർ ലാബ്,കളി ഉപകരണങ്ങൾ,എന്നിവ കുട്ടികളെ ആകർഷിക്കുന്നു.

 

പാഠ്യേതര പ്രവർത്തനങ്ങൾ

    • സ്കൂൾഅസംബ്ളി
    • ബാലസഭ
    • വിവിധക്ലബ്ബുകൾ
    • ദിനാചരണങ്ങൾ
    • സ്കുൾലൈബ്രറി
    • ഗണിതലാബ്
    • ഹലോഇംഗ്ലീഷ്
    • വായനമൂല

വിരമിച്ച പ്രധാന അദ്ധ്യാപകർ

വിരമിച്ച പ്രധാന അദ്ധ്യാപകർ എന്നു മുതൽ എന്നു വരെ
ശ്രീമതി.കർത്ത്യായനിയമ്മ 1927 1935
ശ്രീ.കെ.ഐ.ഏബ്രാഹാം 1935 1975
ശ്രീമതി.വി.ഏലിയാമ്മ 1975 1988
ശ്രീമതി.കെ.ജെ.ഏലിയാമ്മ 1988 1991
ശ്രീമതി.കെ.ജെ.ത്രേസ്യാമ്മ 1991 1999
ശ്രീമതി.ഷാനി മാത്യു 1999 2019
. ശ്രീമതി.സാറാമ്മ തോമസ് പി 2019



വഴികാട്ടി