ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ലിറ്റിൽ കൈറ്റ്സ്

സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്കൂൾ തല നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്. ബുധനാഴ്ച്ചകളിൽ വൈകുന്നേരം 3:30 മുതൽ 4:30 വരെ ക്ലാസ്സുകൾ നടത്തിവരുന്നു. കൈറ്റ് നൽകുന്ന പരിശീലനത്തിൽ പങ്കെടുത്ത് അതനുസരിച്ചുള്ള മൊഡ്യൂൾ പ്രകാരം ക്ലാസ്സ് നടത്തുന്നു. സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. കുട്ടികളിൽ വിവര സാങ്കേതിക പരിജ്ഞാനം വളർത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് നമ്മുടെ വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. 25 ഓളം കുട്ടികൾ ഓരോ വർഷവും ക്ലബ് അംഗങ്ങൾ ആയിട്ടുണ്ട്. നിലവിൽ ശ്രീമതിജയ് എസ് ജി, ശ്രീമതി സുസ്മിത നിസ്സി സുമനം എന്നിവർ കൈറ്റ് മിസ്ട്രസ് മാരായി പ്രവർത്തിക്കുന്നു. കുമാരി ദൃശ്യ, കുമാരി അവന്തിക എന്നിവർ 2018 -19 സംസ്ഥാന തലത്തിൽ കളമശ്ശേരിയിൽ വച്ച് നടന്ന ക്യാമ്പിൽ പങ്കെടുക്കുകയും  ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും ചെയ്തു. 2019 - 20 വർഷത്തെ സംസ്ഥാന ക്യാമ്പിലേക്ക് കുമാരി മൃദുലയ്ക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.എല്ലാവർഷവും സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും സ്കൂളിലെ കുട്ടികൾ പങ്കെടുക്കാറുണ്ട്.