സെൻറ്.ജോർജ് എൽ .പി. എസ്. ചെങ്ങരൂർ/ചരിത്രം

12:37, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37539 (സംവാദം | സംഭാവനകൾ) (..)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

നന്മയുടെ പ്രകാശം ചൊരിഞ്ഞു കൊണ്ട് 1936 ൽ മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ പഞ്ചായത്തിൽ MT LPS എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് സെന്റ് ജോർജ് എൽ.പി.എസ് എന്ന് പുനർനാമകരണം ചെയ്ത് 86 വർഷക്കാലമായി ഈ നാടിന് വെളിച്ചമേകി ഇന്നും നിലകൊള്ളുന്നു. പ്രസ്തുത കാലയളവിനു മുൻപ് വരെ ഈ പ്രദേശങ്ങളിലെ കുട്ടികൾ വിദ്യ അഭ്യസിക്കുന്നതിനായി വളരെ ദൂരം താണ്ടേണ്ടതുണ്ടായിരുന്നു. ഇതു മനസിലാക്കിയ മാർത്തോമ മാനേജ്മെന്റ് പുരോഹിതന്മാർ 1936 ൽ പൂതാമ്പുറത്ത് വർഗ്ഗീസ് എന്ന വ്യക്തി കൊടുത്ത 7 സെന്റ് വസ്തുവിൽ ഒരു ചെറിയ ഷെഡിലാണ് പ്രവർത്തനo ആരംഭിച്ചത്. തുടർന്ന് സ്കൂൾ മാനേജ്മെന്റ് മാറുകയും കൂടുതൽ സ്ഥലം സ്കൂളിനു വേണ്ടി മാധവ പണിക്കർ എന്ന വ്യക്തി വിട്ടു നൽകുകയും ചെയ്തതോടെ സ്കൂളിന്റെ മുഖഛായ തന്നെ പിന്നീട് മാറുകയായിരുന്നു. മണിമലയാറാൽ സമ്പുഷ്ട്ടമായ ഈ പ്രദേശത്തിന്റെ കാവൽക്കാരായി കല്ലൂപ്പാറ വലിയ പള്ളിയും ദേവീ ക്ഷേത്രവും ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നതിനായി ഇന്നും ഇവിടെ നിലകൊള്ളുന്നു. 86 വർഷം പഴക്കമുള്ള ഈ വിദ്യാലയം പഴമയുടെ ദീപ്തസ്മരണകളും പുതുമയുടെ വർണ്ണ കാഴ്ചകളും പേറി പുതു തലമുറയ്ക്ക് അറിവ് പകർന്നു നൽകുന്നതിനായി ഇന്നും ഇവിടെ നിലകൊള്ളുന്നു.