ജി.എച്ച്.എസ്. പന്നിപ്പാറ/ജൂനിയർ റെഡ് ക്രോസ്

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്.2018 ൽ ആണ് സ്കൂളിൽ റെഡ് ക്രോസ്സ് യൂണിറ്റ് തുടങ്ങിയത്.ശ്രീമതി പ്രിയ പൂക്കോട്ടുംചോല,ശ്രീമതി ആതിര പി. ജി. ഇവർ കൗൺസിലേഴ്‌സായും ഇവരുടെ കീഴിൽ 76 അംഗങ്ങളും അടങ്ങിയതാണ് യൂണിറ്റ് .എ ലെവൽ ഗ്രൂപ്പിൽ 30  കുട്ടികളും ബി ലെവൽ ഗ്രൂപ്പിൽ 26 കുട്ടികളും C ലെവൽ ഗ്രൂപ്പിൽ 20 കുട്ടികളും ഉണ്ട്. യുദ്ധഭൂമിയിൽ കഷ്ടപ്പെടുന്നവരെ ഹെൻറി ഡ്യുനൻറ് സഹായിക്കാൻ ഇറങ്ങി തിരിച്ചതോടുകൂടിയാണ് റെഡ് ക്രോസ്സ് ആഗോളതലത്തിൽ സ്ഥാപിതമാകുന്നത്.അതുകൊണ്ടുതന്നെ  കുട്ടികളുടെ ഇടയിൽ മാനവികതയും സഹായമനസ്കതയും വളർത്തിയെടുക്കുകയും അത്തരത്തിലുള്ള പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുക എന്നതാണ്  യൂണിറ്റിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം.

പ്രവർത്തനങ്ങൾ

  • നമ്മൾ ജീവിക്കുന്ന ഈ പരിഷ്‌കൃത സമൂഹം പാർശ്വവൽക്കരിച്ചു നിർത്തുന്ന ഒരുപറ്റം മനുഷ്യരാണ് ആദിവാസികൾ.ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന പ്രധാനപ്പെട്ട ആദിവാസി സമൂഹത്തിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് വയനാട്ടിൽ വസിക്കുന്ന 'കാട്ടുനായ്ക്കർ'. ഇവരുടെ ജീവിതാവും ജീവിതശൈലിയും ജീവിത ക്ലേശങ്ങളും നേരിട്ടുകാണാനും പഠിക്കാനും മണിമല കാട്ടുനായ്ക്കർ കോളനി സന്ദർശിച്ചു.
  • ഇന്ത്യ ഒരു കാർഷിക രാജ്യമാണ്.കാര്ഷികവൃത്തിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ ജീവിതം തന്നെ നിലനിൽക്കുന്നത്.കൃഷിയുടെ പ്രാധാന്യം മനസിലാക്കാനും കൃഷിയുടെ പുതിയ സാദ്ധ്യതകൾ അറിയാനും അമ്പലവയൽ കാർഷിക സർവകലാശാല സന്ദർശിച്ചു.
  • ഈ മഹാമാരിക്കാലത്തു പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് നിർമിച്ചു.