(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലാണ് വേണ്ടത്
രോഗം പടരുന്നത് കണ്ടില്ലേ...?
റോഡിലിറങ്ങി നടക്കരുതേ.....
തത്കാലം നാം വീട്ടിൽ തന്നെ കഴിയേണം.
കൈകൾ രണ്ടും കഴുകുക നാം
തമ്മിൽ തമ്മിൽ അകലുക നാം
പോലീസിൻ കണ്ണുകൾ വെട്ടിച്ച്
അടവുകൾ പയറ്റാൻ നോക്കരുതേ
മന്ത്രി പറയുന്നത് കേൾക്കേണം
അത്യാവശ്യത്തിന് മാത്രം നാം
പുറത്തിറങ്ങിപ്പോവേണം
ഓർക്കുക മാസ്ക് ധരിച്ചീടാൻ
പ്രവാസിയെങ്കിൽ ശ്രദ്ധയോടെ
വീട്ടിലിരിക്കാൻ മറക്കരുതേ..