ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ

20:31, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48553 (സംവാദം | സംഭാവനകൾ) (ഉപതാൾ നിർമ്മിച്ചു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2004-ൽ 319 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 2021 - 22അധ്യയനവർഷം പ്രീ- പ്രൈമറി ഉൾപ്പെടെ 1384വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ തന്നെയാണ് വിദ്യാലയത്തിൽ ഒരുക്കുന്നത്, എൽ.എസ്.എസ് / യു.എസ് .എസ് പരീക്ഷ പരിശീലനം, മറ്റു മത്സര പരീക്ഷകൾ, മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തപ്പെടുന്നു.പഠന പിന്നാക്കകാർക്കായുള്ള പ്രത്യേക പ്രവർത്തനങ്ങളും നടപ്പാക്കുന്നു.SRG, സബ്ജക്ട് കൗൺസിൽ തുടങ്ങിയവ ചേർന്ന് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.തുടർച്ചയായ എൽ.എസ് എസ്.വിജയികൾ, ന്യൂ മാത്സ് മത്സര പരീക്ഷയിൽ വിജയം എന്നിവ എടുത്തു പറയേണ്ടതാണ്.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾക്ക് എസ്.എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് വാങ്ങുന്നതിനും സാധിച്ചിട്ടുണ്ട് എന്നതും ഏറെ അഭിമാനകരമാണ്.