സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി
പെണ്‍കുട്ടികളുടെ പഠനം ആശാന്‍കളരിയോടെ അവസാനിപ്പിച്ചിരുന്ന കാലഘട്ടത്തില്‍ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്‍ ഇറ്റാലിയന്‍ മിഷിനറി ബഹു. ലെയോപോള്‍ദ് മൂപ്പച്ചന്റെ സഹായത്തോടെ രൂപം കൊടുത്ത C.M.C സന്യാസിനീ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ ഇളം തലമുറയുടെ സമഗ്ര വളര്‍ച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ഗേള്‍സ് എച്ച്.എസ്.എസ് , കറുകുറ്റി.
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി | |
---|---|
വിലാസം | |
കറുകുററി എറണാകുളം ജില്ല | |
സ്ഥാപിതം | 30 - 04 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
24-11-2016 | 25041 |
ആമുഖം
ആപ്തവാക്യം -
"LEARN TO LOVE ;LOVE TO SERVE"
ദര്‍ശനം
"സ്ത്രീകളുടെയും കുട്ടികളുടെയും സ്വഭാവ രൂപീകരണവും നിർധന വിഭാഗത്തിൽപെട്ട കുടുംബങ്ങളുടെ നവീകരണവും"
കര്‍മ്മ പദ്ധതി
നാഴികക്കല്ലുകള്‍
1906 ഏപ്രിൽ 30 - പ്രൈവറ്റ് സ്കൂൾ ആയി ആരംഭം
1921 മെയ് 22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്‌ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു
1944 ജനുവരി 25 - ഹൈസ്കൂൾ ആയി ഉയർത്തി
1999 ജൂൺ 1 - ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
2015 ജൂലൈ 8 - ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.
സവിശേഷതകള്‍
1. സമഗ്രവികസനം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
2. അര്‍പ്പണ മനോഭാവമുള്ള 47-ഓളം അദ്ധ്യാപകര്‍
3. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും സംലഭ്യമായി നീതിപൂര്‍വ്വകമായ ഒരു സമൂഹം സൃഷ്ടിക്കുന്നു.
4. അക്കാദമിക്ക് പ്രവര്‍ത്തനങ്ങളോടൊപ്പം കലാകായികരംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നു.
5. ദേശീയ പ്രാധാന്യമുള്ള ഉത്സവങ്ങള്‍ ആഘോഷിക്കുന്നു.
6. അധ്യാപകർക്കും കുട്ടികൾക്കും കൗൺസിലിങ് സൗകര്യം
7. ആധുനിക സങ്കേതങ്ങള്‍ പഠനപ്രക്രിയയില്‍ ഉപയോഗിക്കുന്നു.
8. ഊര്‍ജ്വസ്വലമായ പി.ടി.എ.യും, എം.പി.ടി.എ.യും പ്രവര്‍ത്തിക്കുന്നു.
9. പ്‌ളാസ്റ്റിക് മാലിന്യ വിമുക്തമായ സ്‌ക്കൂള്‍ കാമ്പസ്സ് ഏവര്‍ക്കും ഒരു ആകര്‍ഷണമാണ്
.
10. ആത്മീയവും ഭൗതികവും സാംസ്‌കാരികവും കായികവും ധാര്‍മ്മികവും മാനസികവും വൈകാരികവുമായ രംഗങ്ങളില്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല്‍ കൊടുക്കുന്നു.
11. സ്‌ക്കൂളില്‍ 1 മുതല്‍ 12 വരെ ക്‌ളാസ്സുകളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 1128 പേര്‍ പഠിക്കുന്നു.
12.ആധുനിക സജ്ജീകരണളോടു കൂടിയ കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി, സയന്‍സ് ലാബ്, ബാസ്‌ക്കറ്റ് ബോള്‍ കോർട്ട്,ടേബിൾടെന്നീസ്കോർട്ട്,അബാക്കസ് ട്രെയിനിങ് എന്നിവ സ്‌ക്കൂളിന്റെ വലിയൊരു ആകര്‍ഷണമാണ്.
ഇപ്പോഴത്തെ സ്‌ക്കൂള്‍ മാനേജറായി സി ലീജ മരിയയും പ്രിന്‍സിപ്പലായി സിസ്റ്റർ അൽഫോൻസാ T.O സി.എം..സിയും ഹയർ സെക്കണ്ടറികോർഡിനേറ്ററായി സിസ്റ്റർ ജോമരിയ സി.എം..സിയും സേവനം ചെയ്യുന്നൂ.
വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയര്‍സെക്കന്‍ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ശാസ്ത്ര വിഷയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലകളുണ്ട്. ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്. ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി. അല്‍ഫോന്‍സ T. O സി,എം.സി യുടെ നേത്യത്വത്തില്‍ പ്രഗത്‌ഭരായ 47 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിക്കുന്നു. S.S.L.C പരീക്ഷയില്‍ തുടര്‍ച്ചയായി 100% വിജയവും ധാരാളം A+ കളും ഈ വിദ്യാലയം കരസ്‌തമാക്കികൊണ്ടിരിക്കുന്നു.ആധുനീക സജ്ജീകരണങ്ങളോട് കൂടിയ സയന്‍സ് ലാബ്, കമ്പ്യുട്ടര്‍ ലാബ്, പ്ലേ ഗ്രൗണ്ട്,ബാസ്കറ്റ് ബോൾ കോർട്ട്, കൗൺസിലിങ് റൂം,പരിചയസമ്പന്നയായ ലൈബ്രേറിയന്റെ സേവനത്തോട് കൂടിയ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്. കലാകായീകരംഗത്ത് സംസ്ഥാനതലം വരെ ഇവിടത്തെ കുട്ടികള്‍ മാറ്റുരയ്‌ക്കുന്നു. മൂല്യബോധനരംഗത്ത് വര്‍ഷങ്ങളായി ഓവറോള്‍ ട്രോഫി കരസ്‌തമാക്കുന്നത് ഈ വിദ്യാലയമാണ്. ചെസ് , ടേബിള്‍ടെന്നീസ്, സ്‌പോക്കണ്‍ ഇംഗ്ലീഷ് എന്നിവയില്‍ കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ കോച്ചിംഗ് നല്‍കി വരുന്നു.പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനവും നൽകിവരുന്നു. ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ് യൂണിറ്റ്,എൻ.എസ്..എസ് യൂണിറ്റ് എന്നിവ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വളരെ സജീവമായി ഇവിടെ പ്രവര്‍ത്തിക്കുന്നു. വര്‍ഷങ്ങളായി രാജ്യപുരസ്‌കാര്‍, രാഷ്‌ട്രപതി പരീക്ഷകള്‍ എഴുതി S.S.L.C പരീക്ഷയില്‍ 30,60 മാര്‍ക്ക് വീതം ഈ കുട്ടികള്‍ നേടുന്നു.
മുന്‍ സാരഥികള്‍'
<t>Sl.No.NameYear of Service</t>
അദ്ധ്യാപകരുടെ ലിസ്റ്റ്== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ് : U.P, HIGH SCHOOL എന്നിവയ്കു പ്രെത്യേകം ലാബുകള്‍ ആണുളളത്
നേട്ടങ്ങള്‍
2015-16 വര്‍ഷതില്‍ S.S.L.C പരീഷയില്‍ 100% വിജയം ഈ സ്കൂളിന് ലഭിചു. ..2015 വര്‍ഷതില്‍ സെന്റ്.ജൊസെഫ്സ് ഹൈസ്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂള്‍, കറുകുറ്റി 683 576. stjosephkarukutty@gmail.com <googlemap version="0.9" lat="10.232682" lon="76.378498" zoom="16" width="400"> 10.228258, 76.379732, St.Joseph's GHS Karukutty </googlemap>
വര്‍ഗ്ഗം: സ്കൂള്‍