ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പരിസ്ഥിതി ക്ലബ്ബ്

2021-2022 പ്രവർത്തനങ്ങൾ

ആമുഖം


വട്ടേനാട് സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നും പ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം. ഇന്നു സ്കൂളിൽ കാണുന്ന 100 ൽ അധികം മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. ക്ലാസ് പഠന പ്രവർത്തനങ്ങൾക്കും ഇവ വളരെ അധികം പ്രയോജനപ്പെടുന്നുണ്ട്. പരിസരത്തുള്ള പക്ഷികളെയും ശലഭങ്ങളേയും സസ്യങ്ങളേയും തിരിച്ചറിയാൻ കഴിവുള്ള ഒരു കൂട്ടം വിദ്യാർത്ഥികൾ നമുക്കുണ്ട്. പുതു തലമുറ പ്രകൃതിയിൽ നിന്ന് അകന്നുപോകുന്നു എന്ന പൊതു പരാതിയ്ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമാകാൻ ഈ പ്രവർത്തനങ്ങൾ കൊണ്ടു കഴിയുന്നു. തുടർന്നും വർദ്ധിത വീര്യത്തോടെ പ്രവർത്തനങ്ങളിൽ മുഴുകാനാണ് ക്ലബ്ബ് പ്രവർത്തകർ തീരുമാനം എടുത്തിരിക്കുന്നത്.

ലക്ഷ്യം

  • വിദ്യാർത്ഥികളിൽ ശാസ്ത്ര പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുക.
  • എല്ലാ ജീവജാലങ്ങളും പ്രകൃതിയിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുക.
  • പരിസര മലിനീകരണത്തെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ബോധവത്കരിക്കുക.
  • ആഹാരശീലങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുക.
  • പ്രകൃതി സംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്ന ബോധം വളർത്തിയെടുക്കുക.

പക്ഷിനിരീക്ഷണയാത്ര

സ്കൂൾ സമീപത്തുള്ള കായൽപാടത്തു പക്ഷിനിരീക്ഷണയാത്ര നടത്തി.. നാൽപതോളം കുട്ടികൾ പങ്കെടുത്തു. പക്ഷിനിരീക്ഷകരായ അജിത് മാസ്റ്റർ,ദിലീപ് മാസ്റ്റർ എന്നിവർ പങ്കെടുത്തു

ഒക്ടോബർ 3 ന് വന്യജീവി വാരാഘോഷം

ഒക്ടോബർ 3 ന് വന്യജീവി വാരാഘോഷത്തോടെനുബന്ധിച് പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യത്തെ കുറിച്ച് webinar സംഘടിപ്പിച്ചു. Zoological survey of India യിലെ ശാസ്ത്രജ്ഞനായ Dr. ഗിരീഷ് കുമാർ ക്ലാസ്സ്‌ എടുത്തു.

ജൂൺ 5പരിസ്ഥിതിദിനാചാരണം

ജൂൺ 5പരിസ്ഥിതിദിനാചാരണത്തോടനുബന്ധിച്ചു പോസ്റ്റർ രചനമത്സരവും ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിച്ചു.

ഭവാനി പുഴയുടെ തീരത്ത്

പരിസ്ഥിതി ക്ലബ് 2018


പരിസ്ഥിതി ജൂൺ 15 ലോകപരിസ്ഥിതി ദിന ദിവസം മുൻ പരിസ്ഥിതിക്ലബ് അംഗവും പരിസ്ഥിതി പ്രവർത്തകനുമായ അർജ്ജുൻ കാലത്ത് 8:30 മണിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അന്നുതന്നെ പത്തു മണിക്ക് അസംബ്ലിയിൽ "Beat Plastic Pollution” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. പിന്നീട് വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു. പ്ലാവിൻ തൈ നടൽ നിർവഹിച്ചു. പോസ്റ്റർ നിർമാണവും നടത്തി. പരിസ്ഥിതി ക്ലബ്ബ് എല്ലാ ബുധനാഴ്ച്ചയും 8:30 മുതൽ 10 മണി വരെ കൂടാൻ തീരുമാനിച്ചു. എല്ലാ ദിവസവും ഔഷധഉദ്യാനത്തിലെ ഒരു സസ്യത്തെക്കുറിച്ച് ഒരു കുട്ടി പരിചയപ്പെടുത്തും. 1. പശ്ചിമഘട്ടം - പ്രാധാന്യം, നേരിടുന്ന പ്രശ്നങ്ങൾ 2. ജനസംഖ്യാവർദ്ധനവ് - അനുബദ്ധ പാരിസ്ഥിതി പ്രശ്നങ്ങൾ 3. പക്ഷികൾ - ശബ്ദങ്ങൾ - പക്ഷിനിരീക്ഷണ സംബന്ധമായ ക്ലാസ്. 3 ക്ലാസുകൾ ഇതുവരെയും നടത്തി. 2018ജൂൺ 22,23,24 തീയതികളിലായി ചൂലന്നൂർ മയിൽ സങ്കേതത്തിൽ ത്രിദിനപരിസ്ഥിതി ക്യാംപ് നടത്തി. A) ഔഷധഉദ്യാനപരിപാലനം B) ജൈവവൈവിധ്യ പാർക്ക് C) പൂമ്പാറ്റ ഉദ്യാനം എന്നിവ പരിപാലിച്ചു പോരുന്നു.

ഡോക്യ‌ുമെന്റേഷൻ

ചൂലന്നൂർ വിനോദയാത്ര

ഔഷധോദ്യാനം=

പരിസ്ഥിതി ക്ലബ് പഠനയാത്ര