സെന്റ് ജോൺസ് എച്ച് എസ് എളനാട്/ചരിത്രം

.എളനാട്ടിൽ ലോവർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നു .1966 മുതൽ അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയിതു.ഒരു ഹൈസ്കൂൾ ഇല്ല എന്നത് ഒരു കുറവായി നിലനിന്നു.പഞ്ചായത്ത് മെമ്പർ ആയിരുന്ന ടി മുകുന്ദന്റെ ശ്രമത്തിന്റെയും എം എൽ എ ആയിരുന്ന ശ്രീ കെ.കെ.ബാലകൃഷ്ണന്റെയും നേതൃത്വത്തിൽ അന്നത്തെ ഡി പി ഐ ശ്രീ ആർ .രാമചന്ദ്രൻ നായർ മൂന്ന് അപേക്ഷകരിൽ ഒരാളായ ശ്രീ .മുത്തമന രാമൻ കുട്ടി നായർക്ക് സ്കൂൾ തുടങ്ങുവാൻ അനുവാദം നൽകി.1976 ജൂൺ 21 തിയതി സ്‌ഥാപക മാനേജർ ആയിരുന്ന കെ കെ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി പി ഐ ആയിരുന്ന ആർ.രാമചന്ദ്രൻ നായർ ഈ വിദ്യാലയം ഉദഘാടനം ചെയിതു.പ്രഥമ പ്രധാന അധ്യാപകനായി ശ്രീ സി.പി.നാരായണൻ കുട്ടി നായരും അധ്യാപകരായി ശ്രീമതി ഇന്ദിര ദേവിയും ശ്രീ .കെ .ഇ.ജോണും നിയമിതരായി. 3 ഡിവിഷനിലായി 125 വിദ്യാർത്ഥികളും 6 അദ്ധ്യാപകരും 1 പ്യൂണും 1 പാർട്ട് ടൈം സ്വീപ്പറിനെയും ഉൾപ്പെടുത്തിയാണ് 1976 ൽ വിദ്യാലയത്തിന്റെ ആദ്യ അധ്യയന വര്ഷം ആരംഭിച്ചത്.1976 ൽ ശ്രീ .മുത്തമന രാമൻ കുട്ടി നായരിൽ സ്‌ഥാപിതമായെങ്കിലും 1992 - ൽ  ഈ വിദ്യാലയം കെ ഇ ലിസ്സിക്കുട്ടിക്കും കുറച്ച് കാലങ്ങൾക്ക് ശേഷം 1995 - ൽ ഈ സ്‌ഥാപനം മലങ്കര സുറിയായിനി കത്തോലിക്കാ സഭ തിരുവല്ല രൂപതക്കും കൈമാറി അന്നത്തെ ലോക്കൽ മാനേജർ ആയിരുന്ന റവ.ഫാ .ജോൺ തോമസിന്റെ നേതൃത്വത്തിൽ സ്കൂൾ പുരോഗതിയുടെ പാതയിൽ സഞ്ചരിച്ചു.  

സ്കൂൾ

കൂടുതൽ വിവരങ്ങൾക്ക്  ക്ലിക്ക്  ചെയ്യുക

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം