പ്രീ - പ്രൈമറി

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗം സദാനന്ദപുരം സ്കൂളിന് ഉണ്ട് .ഈ കുട്ടികൾക്ക് സ്കൂളിൽ നിന്ന് തന്നെ ഉച്ച ഭക്ഷണം നൽകി വരുന്നു.25 കുട്ടികളാണ് ഈ വിഭാഗത്തിൽ ഉള്ളത്

ലോവർ - പ്രൈമറി

സദാനന്ദപുരം സ്കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിന്റെ  പ്രവർത്തനവും എടുത്തു പറയേണ്ട ഒന്നാണ് .   കുട്ടികൾ ഈ വിഭാഗത്തിൽ പഠിക്കുന്നു .മികച്ച അധ്യാപകർ ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ലോവർ പ്രൈമറി അധ്യാപകർ

ആർ എം ലക്ഷ്മി ദേവി


അപ്പർ പ്രൈമറി

നല്ല രീതിയിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിഭാഗമാണ് ഈ സ്കൂളിനുള്ളത് . കുട്ടികൾ ഈ വിഭാഗത്തിൽ പഠനം നടത്തുന്നു.സ്കൂളിലെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ വിഭാഗം മികച്ച പങ്കാളിത്തം ഉറപ്പ് വരുത്തുന്നു .പരിചയ സമ്പന്നരായ അധ്യാപകർ ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

അപ്പർ പ്രൈമറി അധ്യാപകർ

പ്രവർത്തനങ്ങൾ

പ്രൈമറി വിഭാഗം കുട്ടികളെ അക്കാദമിക മികവിലേക്ക് നയിക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.

മലയാളത്തിളക്കം

മലയാള പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ssk യുടെ നേതൃത്വത്തിൽ മലയാളിത്തിളക്കം പദ്ധതി  സ്കൂളിൽ വിജയകരമായി നടപ്പാക്കി വരുന്നു.കൊച്ചു കൊച്ചു കഥകളിലൂടെയും പാട്ടുകളിലൂടെയും മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും കുട്ടികളിൽ ഉറപ്പിക്കുന്ന ഈ പദ്ധതി കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്..3 മുതൽ 7 വരെ ക്ലാസ്സിലെ കുട്ടികൾ ഇതിൽ ഭാഗഭാക്കാവുന്നു.

ഹലോ ഇംഗ്ലീഷ്

പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയും ഇംഗ്ലീഷ് ഭാഷ അനായാസകരമായി കൈ കാര്യം ചെയ്യാൻ കുട്ടികളെ സഹായിക്കുന്നു..ലാംഗ്വേജ് ഗെയിമുകളിലൂടെയും ഐസിടി സാധ്യത പ്രയോജനപ്പെടുത്തിയും ഉള്ള ഈ പരിശീലന പരിപാടി 1 മുതൽ 7 വരെ ക്ലാസ്സിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്നു






സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം