ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സയൻസ് ക്ലബ്ബ്/ശാസ്ത്രവും പരീക്ഷണവും
ശാസ്ത്രവും പരീക്ഷണവും
വിക്ടേഴ്സ് ചാനലിന്റെ ശാസ്ത്രവും പരീക്ഷണവും എന്ന പ്രോഗ്രാമിലേക്കായി 9 ആം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ രസതന്ത്രത്തിലെ അലോഹസംയുക്തങ്ങൾ എന്ന പാoത്തിലെ ഹൈഡ്രജൻ ക്ലോറൈഡ് വാതകത്തിന്റെ പരീക്ഷണശാലയിലെ നിർമ്മാണം ,വാതകം ഉപയോഗിച്ചുള്ള ജലധാര പരീക്ഷണം ,സിങ്ക് സോഡിയം ഹൈഡ്രോക്സൈഡ് ,കാൽസിയം കാർബണെറ്റ് എന്നിവയുമായുള്ള ഹൈഡ്രോക്ലോറിക് ആസിഡിന്റെ പ്രവർത്തനം ,ക്ലോറൈഡ് ലവണങ്ങൾ തിരിച്ചറിയുന്ന വിധം തുടങ്ങിയ പ്രവർത്തനങ്ങൾ ശ്രീശങ്കർ പി ബി എന്നിവർ അവതരിപ്പിച്ചു .മറ്റൊരു അലോഹസംയുക്തമായ അമോണിയയുടെ ക്ലാസ് റൂം നിർമ്മാണം ,ലബോറട്ടറി നിർമ്മാണം ,അമോണിയ വാതകം ഉപയോഗിച്ചുള്ള ജലധാര പരീക്ഷണം ,അമോണിയയും ഹൈഡ്രോക്ലോറിക് ആസിഡും താതമ്മിലുള്ള പ്രവർത്തനം ,അമോണിയ ലെവണങ്ങളെ തിരിച്ചറിയുന്ന വിധം മുതലായ പരീക്ഷണങ്ങൾ സ്നേഹ എം എസ് അവതരിപ്പിച്ചു പരീക്ഷണശാലയിൽ നൈട്രിക് ആസിഡിന്റെ നിർമ്മാണവും പ്രത്യേകതകളൂം ആദിത്യ വി എൽ അവതരിപ്പിച്ചു




ശാസ്ത്രവും പരീക്ഷണവും-പരീക്ഷണങ്ങളുടെ സംപ്രേക്ഷണം
സി.വി.രാമൻ ദിനത്തിൽ വിക്ടേഴ്സ് ചാനലിൽ 'ശാസ്ത്രവും പരീക്ഷണവും' എന്ന പരിപാടിയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കൊച്ചു ശാസ്ത്രജ്ഞൻമാരുടെ പരീക്ഷണങ്ങളുടെ സംപ്രേക്ഷണം
