ജി. എൽ. പി. എസ്. അന്തിക്കാട്/ചരിത്രം

15:01, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22603 (സംവാദം | സംഭാവനകൾ) (ചരിത്രം ഉപതാളിൽ മാറ്റങ്ങൾ വരുത്തി .)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ക്കൂൾ ചരിത്രം

1902- ലാണ് അന്തിക്കാട് സർക്കാർ ലോവർ പ്രൈമറി സ്ക്കൂൾ ആരംഭിച്ചത്. ആദ്യം സർക്കാർ ഇംഗ്ലീഷ് ഗേൾസ് സ്ക്കൂൾ (EGS) എന്നായി രുന്നു പേര്. ഒന്നാം ക്ലാസ്സു മുതൽ ഫീസും ഏർപ്പെടുത്തിയിരുന്നു. കിന്റർ ഗാർഡനും-മോണ്ടിസോറി പദ്ധതിയും ഉണ്ടായിരുന്നു. മുൻപ് സ്കൂൾ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് സർക്കാർ സ്ക്കൂളി നുവേണ്ടി 57 സെന്റ് സ്ഥലം അക്വയർ ചെയ്തു. 1964-ൽ സ്കൂൾ കെട്ടിടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയും 1969- ൽ കെട്ടിടം പണി ഇന്നത്തെ രീതിയിൽ പൂർത്തിയാക്കുകയും ചെയ്തു.

1989-90 അദ്ധ്യയന വർഷത്തിലും 1993- 94 അദ്ധ്യയന വർഷത്തിലും തൃശൂർ വെസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല ലോവർ പ്രൈമറി സ്ക്കൂളായി നമ്മുടെ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2002-2003 അദ്ധ്യയന വർഷത്തിൽ സ്കൂളിന്റെ ശതാബ്ദി ആഘോഷം നടന്നു. വിവര സാങ്കേതിക രംഗത്ത് മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ നമ്മുടെ സ്കൂളിൽ 2003- 04 വർഷത്തിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തനമാരംഭിച്ചു. എം.പി. ഫണ്ടിൽ നിന്നുമുളള സഹായത്താൽ കമ്പ്യൂട്ടർ ലാബ് ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ലോവർ പ്രൈമറി സ്ക്കൂളാണ് നമ്മുടേത്. 2006-07 അധ്വയനവർഷത്തിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല ഗവ. ലോവർ പ്രൈമറി സ്കൂളിനുളള അംഗീകാരം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.

സ്ക്കൂളിന്റെ പ്രവർത്തനത്തെ സഹായിക്കാൻ അദ്ധ്യാപക രക്ഷാ കർത്തസമിതിയും സ്ക്കൂൾ വികസന സമിതിയും നിലവിലുണ്ട്. സമിതി യുടെ കാര്യക്ഷമതയാർന്ന പ്രവർത്തനത്തിന്റെ ഫലമായി വിദ്യാഭ്യാസ രംഗത്തും കലാ- സാംസ്ക്കാരിക രംഗത്തും സ്കൂളിന് ബഹുദൂരം മുമ്പോ ട്ടുപോകുവാൻ കഴിഞ്ഞിട്ടുണ്ട്.

glps anthikkad <glpsanthikkad@gmail.com>

8:56 AM (6 hours ago)
to me
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം