ജി.എച്ച്. എസ്.എസ്. കക്കാട്ട്/സൗകര്യങ്ങൾ

19:58, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12024 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിച്ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

*ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.

*അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

*യു പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി എന്നീ വിഭാഗങ്ങൾക്കായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

*ഹൈസ്കൂൾ, യു പി കമ്പ്യൂട്ടർ ലാബ് ജില്ലയിലെ തന്നെ മകച്ച കമ്പ്യൂട്ടർ ലാബുകളിൽ പെടുന്നു.

*മൂന്ന് ലാബുകളിലുമായി 55 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

*ഇ ചന്ദ്രശേഖരൻ എം എൽ എ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിയിൽ പെടുത്തി കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത് അഞ്ച് കോടിയുടെ

പതിനാറ് ക്ലാസ്സ് മുറികളും32 ടോയ് ലറ്റുകളും അടങ്ങുന്ന കെട്ടിടം ഉത്ഘാടനം ചെയ്തു.

*എം പി പി കരുണാകരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സ് നിലവിലുണ്ട്

*ശാസ്ത്രപോഷിണി ലാബ്

*15 മുറികൾ ഹൈടെക്

*വിദ്യാർത്ഥികൾക്ക് വെയിൽ കൊള്ളാതെ അസംബ്ലിയിൽ പങ്കെടുക്കാൻ വിശാലമായ അസംബ്ലി ഹാൾ

*ആറായിരത്തോളം പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി

*കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ മികച്ച പാർക്ക്

*ജൈവവൈവിധ്യ ഉദ്യാനം

*രണ്ട് നിലയിലായി വിശാലമായ ഡൈനിങ്ങ് ഹാളും അടുക്കളയും പൂർത്തിയായി വരുന്നു.

*റീഡിങ്ങ് റൂം