എഫ്.എം.ജി.എച്ച്. എസ് എസ്/പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര രംഗത്തും മികച്ച രീതിയിൽ മുന്നേറുകയാണ് ഫാത്തിമ മാത
ലിറ്റിൽ കൈറ്റ്സ്
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ഐ.സി.ടി.യിൽ താത്പര്യമുള്ള കുട്ടികൾക്ക് സോഫ്റ്റ്വേർ, ഹാർഡ്വേർ, ആനിമേഷൻ, സൈബർസുരക്ഷ, ഭാഷാകപ്യൂട്ടിങ് തുടങ്ങിയവയിൽ പരിശീലനം നൽകുകയാണ് ഇതിന്റെ ലക്ഷ്യം. അഭിരുചി പരീക്ഷയിലൂടെയാണ് ലിറ്റിൽ കൈറ്റ്സിലേക്കുള്ള തിരഞ്ഞെടുപ്പ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൈറ്റിനു കീഴിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നു. മാനുഷീക മൂല്യങ്ങളോടൊപ്പം സാങ്കേതിക വിദ്യയിലും മികച്ച നിലവാരം പുലർത്തുന്ന ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനായി കൈറ്റ് ആരംഭിച്ചിരിക്കുന്ന ഈ സംരംഭം പരമാവധി പ്രയോജനപ്പെടുത്താൻ ഫാത്തിമ മാതയിലെ കുട്ടികൾ പ്രതിജ്ഞാബദ്ധരാണ്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ഐ ടി മേളയിൽ പരിശീലനം നൽകുന്നത്. തുടർച്ചയയായി എല്ലാ വർഷവും യു പി, എച്ച്. എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി ഉപ ജില്ലാ, ജില്ലാ ഐ റ്റി മേളയിൽ ഓവറോൾ ചാമ്പ്യൻമാർ. സംസ്ഥാന ഐ ടി മേളയിലെ സജീവ സാന്നിദ്ധ്യം. 5 വർഷത്തോളമായി കുട്ടികൾ സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കുന്നു.
സ്കൗട്ട് & ഗൈഡ്സ്
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപകനായ ബേഡൽ പവൽ വിഭാവനം ചെയ്ത ഉദ്യേശ്യം, തത്വങ്ങൾ, രീതി എന്നിവയ്ക്കനിസൃതമായി പരിശീലനം നടത്തുന്ന ഒരു സ്കൗട്ട് ട്രൂപ്പും ഗൈഡ് ഗ്രൂപ്പും ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. വ്യക്തിത്വ വികസനത്തിലൂടെ അച്ചടക്കമുള്ളവരായി സമൂഹത്തിൽ കൊള്ളാവുന്ന കുട്ടികളായി മാറാൻ പ്രസ്ഥാനം സഹായകരമാകുന്നു. നമ്മുടെ സ്കൂളുകളിൽ സേവന തൽപ്പരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട് & ഗൈഡ്സ് .സ്കൂളിലെ ഏതൊരു പരിപാടിക്കും കുട്ടികൾ മുൻപിലുണ്ടാവും. സാമൂഹിക സേവനത്തിന്റെ മഹത്വം മനസ്സിലാക്കി പ്രവർത്തിക്കുകയാണ് കുട്ടികൾ ചെയ്യുന്നത്. അഞ്ച് മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലെ ആൺകുട്ടികൾക്കായി സ്കൗട്ടും അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ഗൈഡ്സും പ്രവർത്തിക്കുന്നു.പരിസര ശുചീകരണം, മരത്തെ നട്ട് സംരക്ഷിക്കൽ , പച്ചക്കറികൃഷി എന്നിവയിലൂടെ വ്യക്തിത്വ വികസനവും സാമൂഹീക പ്രതിബദ്ധതയും കുട്ടികളിൽ വളർന്നുവരാൻ സഹായിക്കുന്നു.
ജൂണിയർ റെഡ്ക്രോസ്
ജീവ കാരുണ്യം, പൗരബോധം, വ്യക്തിത്വ വികസനം, ആരോഗ്യം എന്നീ മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്നു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി നൂറോളം കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ജെ ആർ സി കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പുവർ ഫണ്ട് കളക്ഷൻ നടത്തുകയും ചികിത്സാസഹായം തേടുന്ന കുട്ടികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ അടുത്തുള്ള അനാഥാലയങ്ങളും ഗവൺമെന്റ് ആശുപത്രികളും സന്ദർശിച്ച് ഭക്ഷണവും വസ്ത്രവും വിവിധ ഉപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന ഈ കുട്ടികൾ നാടിന്റെ നൻമയും പ്രതീക്ഷയുമാണ്. സാമൂഹ്യ തിന്മകൾക്കെതിരെ ചുവർ പത്രികകൾ തയ്യാറാക്കിയും , മുദ്രാവാക്യ ഗീതങ്ങളും പ്ലക്കാർഡുകൾ തയ്യാറാക്കിയും റാലികൾ നടത്തി ഇവർ മറ്റ് കുട്ടികൾക്കും സമൂഹത്തിനും മാതൃകയായി മാറുന്നു.സ്കൂളുകളിൽ നടത്തുന്ന വിവിധ കർമ്മപരിപാടികൾക്ക് ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുകയും നല്ല നേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു. ജെ ആർ സി കുട്ടികൾക്കായി നടത്തുന്ന എ, ബി, സി ലെവൽ പരീക്ഷകളിൽ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു. ഞങ്ങളുടെ കുട്ടികൾ ഫസ്റ്റ് എയ്ഡിൽ പരിശീലനം ആർജ്ജിക്കുകയും എൽ പി, യു പി എച്ച് എസ് വിഭാഗങ്ങളിലേയ്ക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകൾ തയ്യാറാക്കി നൽകുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ പാർക്കിനെ മനോഹരമാക്കാൻ ജെ ആർ സി കുട്ടികൾ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.കുട്ടികളിൽ നിന്നും വസ്ത്രങ്ങൾ, സോപ്പ്, പേസ്റ്റ്, ബ്രഷ് എന്നിവ ശേഖരിച്ച് ജൂണിയർ റെഡ്ക്രോസിൽ പ്രവർത്തിക്കുന്ന കുട്ടികൾ അദ്ധ്യാപകരുടെ സഹായത്തോടെ ഓർഫനേജുകളിലും അഗതി മന്ദിരങ്ങളിലും എത്തിക്കുന്നു.
ബാന്റ് ട്രൂപ്പ്
സ്കൂളിലെ ഇരുപതോളം കുട്ടികൾ ബാന്റ് ട്രൂപ്പിൽ പ്രവർത്തിക്കുന്നു. അച്ചടക്കം, ഏകാഗ്രത എന്നിവയിൽ പ്രത്യേക പരിശീലനം ലഭിക്കുകയും ബാന്റിൽ മികവ് നേടുകയും ചെയ്യുന്നു. സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഫാത്തിമ മാതയിലെ കുട്ടികളുടെ ബാന്റ് ട്രൂപ്പ്
ജൈവ വൈവിധ്യ പാർക്ക്
ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾ പരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു.ആമയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ആമക്കുളത്തിലും ചെറിയ ആമ്പൽക്കുളത്തിലും ഗപ്പി മത്സ്യങ്ങളും, ചെറുമത്സ്യങ്ങളും, തവളകളും കൂടാതെ വിരിഞ്ഞു നില്ക്കുന്ന ആമ്പൽപ്പൂക്കളും ധാരാളം ഉണ്ട്. കൊച്ചുകുഞ്ഞുങ്ങളുടെ ആകർഷണ കേന്ദ്രമാണീ വർണ്ണക്കാഴ്ചകൾ.ജൈവവൈവിധ്യ ഉദ്യാനത്തോടു ചേർന്നുള്ള മീൻകുളത്തിൽ തീലാപ്പിയ, നട്ടർ, വാള, ഗൗര, ഗപ്പി എന്നീ മത്സ്യങ്ങൾ ധാരാളം ഉണ്ട്. ഈ കുളത്തിലെ വെള്ളം പ്രയോജനപ്പടുത്തി അക്വാപോണിക്സ് കൃഷിരീതി അവലംബിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ലൗ ബേഡ്സ്, കുരുവികൾ എന്നീ അലങ്കാര പക്ഷികളുടെ കള കൂജനങ്ങളാൽ ശബ്ദ മുഖരിതമാണ് ഉദ്യാനം. സ്വാഭാവിക പ്രജനനത്തിലൂടെ വംശവർദ്ധനവ് നടത്തി ഇവ പെരുകുന്നു. ഇവയുടെ വിവിധവർണ്ണങ്ങളും, കലപിലകളും, കുഞ്ഞുങ്ങളെ ഇവരുടെ നിത്യസന്ദർശകരാക്കുന്നു.സ്ട്രോബെറി ഗാർഡൻ ജൈവ വൈവിധ്യ ഉദ്യാനത്തിൽ ഏതാണ്ട് ഇരുപത്തിയഞ്ച് കടയോളം സ്ട്രോബെറി ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മത്സ്യക്കുളത്തോടും പക്ഷിക്കൂടിനോടും ചേർന്ന സ്ഥലത്തായതിനാൽ കുട്ടികൾ ഇവയെ നിരീക്ഷിക്കുകയും പഠന വിഷയമാക്കുകയും ചെയ്യുന്നു. സ്കൂളിന്റെ പരിസരങ്ങളിലും ജൈവവൈവിധ്യ ഉദ്യാനത്തിലും വിവിധയിനം മുളകൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. പലതരത്തിലുള്ള കാറ്റെക്സുകൾ ഇവിടെ ധാരാളമായി നട്ടുപിടിപ്പിച്ചിരിക്കുന്നു. ഭൂപ്രകൃതിയനുസരിച്ച്, സ്കൂളിന്റെ വിവിധ ഇടങ്ങളിലായി പരിപാലിക്കപ്പെട്ടിരിക്കുന്ന വൃക്ഷലതാദികളാൽ സ്കൂൾ പരിസരം ഹരിതാഭമാണ്. വിവിധ ഇലച്ചെടികളും, വള്ളിച്ചെടികളും, മനോഹാരിത വർദ്ധിപ്പിക്കുന്നു. ഉദ്യാനം സംരക്ഷിക്കുന്നതിൽ കുട്ടികൾക്ക് നല്ല ശ്രദ്ധയുണ്ട്. 2018-19 അദ്ധ്യയന വർഷത്തിൽ മികച്ച ജൈവവൈവിധ്യ പാർക്കുകളിലൊന്നായി ഫാത്തിമ മാതായുടെ ജൈവവൈവിധ്യ പാർക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ സന്തോഷം പകരുന്നു
കാരുണ്യ ഫണ്ട്
ജെ ആർ സിയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഓരോ ക്ലാസ്സിലെ കുട്ടികളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു. കാരുണ്യ ഫണ്ട് എന്ന പേരിൽ അറിയപ്പെടുന്ന പുവർ ഫണ്ട് കളക്ഷനിൽ ഏറെ സന്തോഷത്തോടെ കുട്ടികൾ സഹകരിക്കുന്നു. സ്കുളിലെ തന്നെ നിർധനരായ കുട്ടികളെ സഹായിക്കാനാണ് ഇത് പ്രയോജനപ്പെടുത്തുന്നത്.
ക്ലീൻ ക്യാംപസ് - ഗ്രീൻ ക്യാപസ്
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കുളും പരിസരവും ക്ലാസ്സ് മുറികളും വൃത്തിയായും പ്ലാസ്റ്റിക് രഹിതമായും സൂക്ഷിക്കാൻ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു. ഓരോ ദിവസവും സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നേതൃത്വം നൽകുന്നത് ഓരോ ക്ലബ്ബുകളിലും അംഗങ്ങളായ കുട്ടികളാണ്.
ഹരിത വിമല വിദ്യാലയം
സ്കൂൾ പരിസരങ്ങളിൽ പൂച്ചെടികളും കൊച്ചുമരങ്ങളും നട്ടുപിടിപ്പിച്ച് മനേഹരമാക്കാൻ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു
തായ്ക്കോണ്ട
സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ, ഫാത്തിമ മാതാ സ്കൂളിൽ തായ്ക്കോണ്ട പരിശീലനം നടക്കുന്നു.കുട്ടികളുടെ സ്വയം പ്രതിരോധ പദ്ധതിയായ തായ്ക്കോണ്ടയിൽ ഈ അധ്യയന വർഷം അൻപതോളം കുട്ടികൾ പരിശീലനം നടത്തുന്നു.കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ 18 കുട്ടികൾ സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും 12 കുട്ടികൾ ജില്ലാതലമത്സരത്തിലേയ്ക്ക് യോഗ്യത നേടുകയും ചെയ്തു. 8 കുട്ടികൾ സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.ഈ അദ്ധ്യയന വർഷവും ധാരാളം കുട്ടികൾ തായ്ക്കോണ്ടയിൽ പരിശീലനം നേടുന്നു
യോഗ
കുട്ടികളുടെ കായിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും ശരിര ഘടന രൂപീകരണത്തിനും യോഗാസനങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. കാര്യക്ഷമമായ രീതിയിൽ യോഗ പരിശീലനത്തിലൂടെ ദൈനംഗിന ജീവിതത്തിൽ ഉണ്ടാകാവുന്ന പല രോഗങ്ങളും മാറ്റാൻ കഴിയും. നല്ല ആരോഗ്യം, മനസ്സിന്റെ സന്തുലനം, ആത്മ സാക്ഷാത്ക്കാരം എന്നിവനേടിയെടുക്കാനും മനസിനെ നിയന്ത്രിക്കാനും വികസിപ്പിക്കാനുമുള്ള ക്രമാനുഗതമായ പ്രവർത്തനമാണ് യോഗ. ഫാത്തിമ മാതാ സ്കൂളിലും കുട്ടികൾക്ക് യോഗ ക്ലാസ്സുകൾ നൽകുന്നു.
പരിശീലനം കലയുടെ മികവിനായി...
നൃത്തം, സംഗീതം, അഭിനയം, ചിത്രരചന എന്നിവയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകുന്നു. പരിശീലനം ലഭിക്കുന്ന കുട്ടികൾ ഉപജില്ലാ, ജില്ലാ, സംസ്ഥാന കലോത്സവങ്ങളിൽ തിളങ്ങുന്നു.
വിനോദത്തിലൂടെ വിജ്ഞാനം
എല്ലാ വർഷവും ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകുന്നു. കുട്ടികൾക്ക് കൂടുതൽ സ്ഥലങ്ങൾ അടുത്തറിയാനും വിവിധ സംസ്കാരങ്ങൾ മനസ്സിലാക്കുവാനും കൂടുതൽ വിജ്ഞാനം ആർജ്ജിച്ചെടുക്കുവാനും സാധിക്കുന്നു. അതുവഴി സാമൂഹ്യപ്രതിബദ്ധത വളർത്തിയെടുക്കുവാനും സാധിക്കുന്നു
ക്ലാസ് മാഗസിൻ
ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ കട്ടികൾക്കായി ക്ലാസ്സടിസ്ഥാനത്തിൽ ക്ലാസ്സ് മാഗസിൻ തയ്യാറാക്കൽ മത്സരം നടത്തുന്നു. എൽ പി, യുപി എച്ച് വിഭാഗങ്ങളായി തരംതിരിച്ച് ഏറ്റവും മികച്ച ക്ലാസ്സ് മാഗസിനുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
വിദ്യാരംഗം കലാ സാഹിത്യ വേദി
കലാ സാഹിത്യ മേഖലകളിൽ നൈപുണ്യം നേടുവാൻ വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നു. സബ് ജില്ലാ - ജില്ലാ - സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കൈവരിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കഥാരചന, കവിതാരചന, ചിത്രരചന. തിരക്കഥ, അഭിനയം എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു. സ്വഭാവികവും തനിമയാർന്നതുമായ പ്രവർത്തനത്തിലൂടെ തിരക്കഥ എഴുതുവാനും അത് അഭിനയിക്കുവാനും കുട്ടികളെ തയ്യാറാക്കുന്നു. പ്രത്യേക അവസരങ്ങളിൽ അതിന് അവർ തയ്യാറായി ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരം പുതുമ നിറഞ്ഞതാക്കുന്നു. കഥാരചന, കവിതാരചന, ചിത്രരചന, കവിതാപാരായണം, നാടൻപാട്ട്, പുസ്തകപ്രദർശനം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി സമ്മാനം നൽകുന്നു. ഈ അധ്യയന വർഷവും വിദ്യാരംഗം കലാ സാഹിത്യ വേദി വളരെ വിപുലമായ രീതിയിലാണ് സ്കൂളിൽ വായനാവാരം ആഘോഷിച്ചത്. ഓരോ ദിവസവും വളരെ വ്യത്യസ്തങ്ങളായ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. പി എൻ പണിക്കരെ പണിക്കരെ പരിചയപ്പെടൽ, വായനാദിനത്തിന്റെ പ്രാധാന്യം, പുസ്തകാസ്വാദനം, കുട്ടികൾ എഴുതിത്തയ്യാറാക്കിയ കഥ, കവിത എന്നിവ അവതരിപ്പിക്കൽ, ക്വിസ് മത്സരങ്ങൾ, വായനാ വൃക്ഷ നിർമ്മാണം എന്നിവ കുട്ടികൾ ഏറെ സന്തോഷത്തോടെ സ്വികരിച്ചു
സയൻസ് ക്ലബ്
വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാൾ വഴികളിൽ നാഴികകല്ലുകളായി തീരുവാൻ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്ര അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളും തങ്ങളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന വേദിയാണ് ഫാത്തിമ മാതയുടെ ശാസ്ത്ര ക്ലബ്ബ്. പരിസ്ഥിതി ക്ലബിനോടൊപ്പം വ്യക്ഷതൈ നട്ട് പരിപാലിക്കുന്നതിലും പച്ചക്കറിവിത്ത് വിതരണത്തിലും സയൻസ് ക്ലബ്പ്രചോദനവും പ്രോത്സാഹനവും നൽകുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ബോധവൽക്കരണ റാലികളും വിവിധ മത്സരങ്ങളും നടത്തുന്നു. ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുന്നതിനുള്ള അവസരവും കുട്ടികൾക്ക് നൽകുന്നു. ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ച് കുട്ടികളിലെ ശാസ്ത്രാഭിരുചികളെ വളർത്താൻ അവസരമൊരുക്കുന്നു. ശാസ്ത്രപ്രവർത്തനത്തിന്റെ ഭാഗമായി LP, UP, HSവിഭാഗങ്ങൾക്ക് വിവിധ മത്സരങ്ങൾ നടത്തുകയും മികവ് തെളിയിച്ചവരെ ഉപജില്ലാമത്സരങ്ങളിൽപങ്കെടുപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാന ശാസ്ത്ര മേളകളിൽ ഫാത്തിമ മാതയിലെ കുട്ടികൾ സജീവ സാന്നിദ്ധ്യമാണ്.
സോഷ്യൽ സയൻസ് ക്ലബ്
ഞങ്ങളുടെ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂളിൽ എല്ലാ ദിവസവും ക്ലാസ്സുകളിൽ പത്രമെത്തിക്കുകയും ഓരോ ക്ലാസ്സുകളിലെയും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ പത്ര വായന പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദേശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.
മാത്സ് ക്ലബ്
എന്തിനും ഒരു കണക്ക് വേണം അത് കാണാൻ ഒരു കണ്ണ് വേണം കണ്ണ് തെളിയാൻ അറിവ് വേണം അറിവുണ്ടാകാൻ വായിക്കണം ചിന്തിക്കണം പഠിക്കണം പണിയെടുക്കണം - വായിക്കാൻ, ചിന്തിക്കാൻ, പഠിക്കാൻ, പണികൾ പലതും ചെയ്യാൻ ഗണിത ക്ലബ്ബ് അവസരമൊരുക്കുന്നു. സ്കൂൾതല ഗണിതശാസ്ത്ര മേള ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 23 ന് നടത്തുകയും വിജയികളെ കണ്ടെത്തി ഉപജില്ല ഗണിത മേളയ്ക്കായി കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.
ഇംഗ്ലീഷ് ക്ലബ്
കുട്ടികൾക്ക് ഇംഗ്ലീഷിൽ നന്നായി സംസാരിക്കുവാനും ആശയവിനിമയം നടത്തുന്നതിനുമുള്ള പ്രത്യേക പരിശീലനം ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ആഴ്ചയിലൊരു ദിവസം നടത്തുന്ന ഇംഗ്ലീഷ് അസംബ്ലിയിൽ ഇംഗ്ലീഷ് ക്ലബ്ബിലെ കുട്ടികൾ നേതൃത്വം നൽകുന്നു. കൂടാതെ ഇംഗ്ലീഷിൽ എസ്സെ റൈറ്റിംഗ്, റെസ്സിറ്റേഷൻ, സ്പീച്ച്, സ്കിറ്റ് എന്നിവയിൽ പ്രത്യേക പരിശീലനവും നൽകുന്നു. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ സംസ്ഥാന തല കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് എ ഗ്രേഡ് നേടുവാൻ ഫാത്തിമ മാതയുടെ കുട്ടികൾക്കായി.
എക്കോ ക്ലബ്
എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിയെ സംരക്ഷിക്കുക മനുഷ്യന്റെ കടമയാണ് എന്ന ബോധ്യം കുട്ടികളിൽ ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പരിസ്ഥിതി ദിനാചരണം നടത്തുന്നു. വൃക്ഷത്തെകൾ നടുന്നു. പരിസ്ഥിതി ദിന സന്ദേശം നൽകുന്നു. ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താൻ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഓസോൺ പാളിക്കുണ്ടാകുന്ന ശോഷണം, മനുഷ്യ ജീവിതത്തെ കാർന്ന് തിന്നുന്ന കാൻസർ പോലെയുള്ള മാരക രോഗങ്ങൽക്ക് കാരണമാകുന്നവെന്ന ബോധ്യം ജനിപ്പിക്കുവാൻ ഓസോൺദിനം ആചരിക്കുന്നു. ഹിരോഷിമാ ദിനാചരണം, ചാന്ദ്രദിനാചരണം, ആൽബർട്ട് ഐൻസ്റ്റീൻ ദിനാചരണം, സി വി രാമൻ ദിനാചരണം എന്നിവയെല്ലാം വിവിധ പരിപാടികളോടെ ആചരിക്കുന്നു.
നേച്ചർ ക്ലബ്
നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പഠനയാത്രകൾ സംഘടിപ്പിക്കുകയും മരങ്ങളെയും, പുഴകളെയും വനങ്ങളെയും പ്രകൃതിയെയും അടുത്തറിയാനൊരു സംഘ പഠനയാത്ര നടത്തുകയും ചെയ്യുന്നു.
കുട്ടിത്തോട്ടം
കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി നടത്തുകയും കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ കറികൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു
ഔഷധത്തോട്ട നിർമ്മാണം
കുട്ടികളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ സ്കൂളിൽ ഒരു ഔഷധത്തോട്ടം നട്ടുപരിപാലിച്ചുവരുന്നു. അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾ പരിപാലിച്ചുവരുന്നു
കൈയെഴുത്തു മാസിക നിർമ്മാണം
പ്രിന്റിംഗും പ്രസിദ്ധീകരണവുമൊക്കെ ചിലവേറിയതും ക്ലേശകരവും, നിലവിലുള്ള ആനുകാലികങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചു കാണുക എന്നത് ദുഷ്കരവുമായിരുന്ന ഒരു സമയത്ത് പല ചെറിയ കൂട്ടായ്മകളുടെയും ഗ്രന്ഥശാലകളുടെയുമൊക്കെ പ്രവർത്തകരുടെ മനസ്സിലുദിച്ച ഒരു നൂതന ആശയമായിരുന്നു കൈയെഴുത്തു മാസിക എന്നത്. പിൽക്കാലത്ത് ഈ ആശയം സ്കൂളുകളിലേക്കും വ്യാപിച്ചു. ഞങ്ങളുടെ സ്കൂളിൽ ഒന്നു മുതൽ പത്ത് വരെയുള്ള എല്ലാ ക്ലാസ്സുകളിലേയും ഓരോ ഡിവിഷനുകളിലെ കുട്ടികളുടേയും നേതൃത്വത്തിൽ കൈയെഴുത്ത് മാസികകൾ തയ്യാറാക്കുകയും അദ്ധ്യാപകർ കുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകുകയും പ്രകാശനം ചെയ്യുകയും ചെയ്യുന്നു. തങ്ങളുടെ സൃഷ്ടികൾ പൊതുജന സമക്ഷം എത്തുമ്പോൾ കുട്ടികൾക്കും തികഞ്ഞ ആത്മ സംതൃപ്തി.