ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ

ഓൺലൈൻ പ്രവേശനോത്സവം- 2021

 
ഓൺലൈൻ പ്രവേശനോത്സവം പൂര്വവിദ്യാർഥിയും ലിറ്റൽകൈറ്റുമായിരുന്ന ഫാസിൽ തിരിതെളിയിക്കുന്നു




കരിപ്പൂര് ഗവഹൈസ്കൂളിൽ 2021വർഷത്തെ പ്രവേശനോത്സവം വെർച്വലായി നടന്നു.you tube ലൈവിലും ഗൂഗിൾ മീറ്റിലുമായികുട്ടികളുമായി സംവദിച്ചു.വീഡിയോ മെസേജിലൂടെ ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ.ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.എം പി ശ്രീ അടൂർ പ്രകാശ്,നെടുമങ്ങാട് നഗരസഭ അധ്യക്ഷ ശ്രീജ എസ്,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി,തുടങ്ങിയവർ വെർച്വലായി ആശംസപറഞ്ഞു.നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഹരികേശൻനായർ നേരിട്ടെത്തി ആശംസ നൽകി.പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ജിം ബിന്ദു സ്വാഗതം പറഞ്ഞു.വാർഡ്കൗൺസിലർ സംഗീതരാജേഷ് ,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ്,രാജേഷ് എന്നിവർആശംസപറഞ്ഞു.കുട്ടികൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉത്സാഹം പങ്ക് വച്ചു.





സമ്പൂർണ ഡിജിറ്റൽവിദ്യാലയ പ്രഖ്യാപനവും,ഫോൺ ലൈബ്രറി ഉദ്ഘാടനവും

 
.മന്ത്രി ജി ആർ അനിൽ ഫോൺ നൽകി ഉദ്ഘാടനം ചെയ്യുന്നു



ഗവ.ഹൈസ്കൂൾ കരിപ്പൂര് സമ്പൂർണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനവും ഫോൺ ലൈബ്രറി ഉദ്ഘാടനവും 01/07/21 വ്യാഴാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ‍ അനിൽ നിർവഹിച്ചു.വിവിധ സാമൂഹിക സംഘടനകളും,പൂർവവിദ്യാർത്ഥികളും,അധ്യാപകരക്ഷകർത്തൃസമിതിയും ചേർന്ന് സ്വരൂപിച്ച ഇരുപത്തിരണ്ട് സ്മാർട് ഫോണുകളാണ് ഇന്ന് വിതരണം ചെയ്തത്. നഗരസഭ ചെയർപേഴ്സൺ ശ്രീജ സി എസ് അധ്യക്ഷയായ ചടങ്ങിൽ ഹെ‍ഡ്മിസ്ട്രസ് ബിന്ദു ജി സ്വാഗതം പറഞ്ഞു. നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ,‍നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി വസന്തകുമാരി ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ഹരികേശൻ നായർ ‍വാർഡ് കൗൺസിലർ സംഗീതാ രാജേഷ് ,പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ്,സീനിയർ അസിസ്റ്റന്റ് ഷീജാബീഗം എസ്, പി റ്റി എ വൈസ് പ്രസിഡന്റ് ഡി പ്രസാദ് ,MPTA പ്രസിഡന്റ് ശ്രീലത ആർ എന്നിവർ ആശംസ പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് നന്ദി പറഞ്ഞു.


കഥാവായന

 





അധ്യാപക ദിനത്തിൽ മീനാങ്കലിലെ കുട്ടികളുടെ ചർച്ചാവേദി കൂട്ടുകാരുടെ ഒരു സ്നേഹ സമ്മാനം.ആന്റൺ ചെഖോവിന്റെ The Bet 'പള്' (കാസർകോടൻ ഭാഷയിൽ Betന് സമാന പദം)എന്ന പേരിൽ വി അർ സന്തോഷ് വിവർത്തനം ചെയ്തു.കുട്ടികളുടെ കഥാവായനയും ചേർത്തിട്ടുണ്ടേ. .. ഈ ലിങ്കിൽ നിന്ന് പുസ്തകം ഡൗൺലോഡ് ചെയ്യാം. കഥ കേൾക്കാം.ഞങ്ങളുടെ സ്കൂളിലെ അഭിനന്ദ് ബി എച്ച്,നയനസെൻ എന്നിവരുടെ വായനയും ഉണ്ട്.




സ്കൂൾശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം

കരിപ്പൂര് ഗവ ഹൈസ്കൂളിലെ സ്കൂൾശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം ഇന്നു നടന്നു.സ്കൂൾശാസ്ത്രരംഗം ക്ലബ്ബും മീറ്റ്@കരിപ്പൂര് കൂട്ടായ്മയും കൂടി സംഘടിപ്പിച്ച പരിപാടിയിൽ 93കുട്ടികൾ പങ്കെടുത്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അന്വേഷണാത്മക ശാസ്ത്ര പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുകയും അതിനായി TESLA എന്ന ഒരു സയൻസ് ലാബ് തന്നെ കുട്ടികൾക്കായി പ്രവർത്തിപ്പിക്കുക യും ചെയ്യുന്ന ശ്രീ കെ സുരേഷ് സാറാണ് ഉദ്ഘാടനംചെയ്തത്.ശാസ്ത്രരപരീക്ഷണങ്ങൾ ചെയ്തുകാണിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.കുട്ടികളുടെ ശാസ്ത്രസംബന്ധിയായ കുറേയധികം ചോദ്യങ്ങൾക്ക് അദ്ദേഹം ലളിതമായി ഉത്തരംപറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സയൻസ്, സാമൂഹികശാസ്ത്ര, ഗണിത, പ്രവർത്തിപരിചയ ക്ലബുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണ് ശാസ്ത്ര രംഗം . കുട്ടികളിൽ ശാസ്ത്രീയമനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിനും കപടശാസ്ത്രങ്ങൾക്കെതിരെ പ്രചരണം നടത്താനുള്ള ബോധം വളർത്തുന്നതിനും പരിസ്ഥിതിയോടുള്ള നിലപാടുകൾ ഉറക്കെ പറയാനുമുള്ള ഒരു പൊതു വേദിയാണ് ശാസ്ത്രരംഗം .ചോദ്യങ്ങൾ ചോദിക്കുവാനും പരീക്ഷണങ്ങളിലേർപ്പെടാനും ,വിശകലനം ചെചയ്ത് നിഗമനങ്ങളിലെത്താനുമുള്ള കുട്ടികളുടെ ചോദനയെ ത്വരിതപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ശാസ്ത്രരംഗം ക്ലബ്ബിന്റെ ലക്ഷ്യം.

പാടാം കഥ പറയാം

 
പാടാം കഥപറയാം





കരിപ്പൂര് ഗവ ഹൈസ്കൂളിൽ നഴ്സറി എൽ പി വിഭാഗം കുട്ടികൾക്കായി പാടാം കഥ പറയാം എന്ന പേരിൽ ഗൂഗിൾമീറ്റ് നടന്നു.അധ്യാപകനും,കവിയും,നാടൻപാട്ടു കലാകാരനുമായ സാജൻസാറാണ് കുട്ടികളോടൊപ്പം പാട്ടു പാടിയും കഥപറഞ്ഞും പങ്കെടുത്തത്.അവതരണവും സംഘാടനവും പൂർണമായും കുട്ടികൾ നിർവഹിച്ചു.അദ്വൈത്,ശ്രീനന്ദന,വിസ്മയ,ജിജോരാജേഷ്,ദേവനന്ദ തുടങ്ങിയ കൂട്ടുകാരായിരുന്നു പരിപാടിയുടെ സംഘാടകർ






കരിപ്പൂര് ഗവ ഹൈസ്കൂളിൽ എസ് പി സി ഉദ്ഘാടനം

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റ്(SPC UNIT) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സ്കൂൾ എസ് പി സി ഓഫീസ്റും ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.വലിയമല സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് സ്കൂൾ എസ് പി സി സർട്ടിഫിക്കറ്റ് കൈമാറി.സ്കൂൾതല കമ്മ്യൂണിറ്റി ഓഫീസർമാരായ വി എസ് പുഷ്പരാജ്, ജാസ്മിൻകരീം എന്നിവർ സർട്ടിഫിക്കറ്റ് സ്വീകരിച്ചു.നഗരസഭ ചെയർപേഴ്സൺ ശ്രീജ സി എസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വസന്തകുമാരി , വാർഡ് കൗൺസിലർ സംഗീതരാജേഷ്, വലിയമല എസ് ഐ ഉണ്ണിക്കൃഷ്ണൻ , പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് ഇടമല,ഡി പ്രസാദ്, ശ്രീലത എസ്, ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി, ഷീജാബീഗം എന്നിവർ ആശംസ പറഞ്ഞു.

LPSC വലിയമല നൽകിയ കോവിഡ് പ്രതിരോധക്കിറ്റ്

ISRO (LPSC വലിയമല)പ്ലാസ്റ്റിക്കും പരിസ്ഥിതിയും എന്ന വിഷയത്തിൽ സ്കൂൾവിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരം കരിപ്പൂര് ഗവ.ഹൈസ്കൂളിൽ നടന്നു.പത്താംക്ലാസിലെ മുഴുവൻ കുട്ടികൾക്കും അവർ കോവിഡ് പ്രതിരോധക്കിറ്റ് നൽകി.

വീട്ടിലൊരു ശാസ്ത്രലാബ്

കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികൾക്ക് നെടുമങ്ങാട് ബി ആർ സി യുടെ നേതൃത്വത്തിലുും തുടക്കംകുറിച്ചു. നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളിൽ നിന്നും പരീക്ഷണങ്ങൾക്കാവശ്യമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങൾക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്ന്.വീട്ടിലൊരു ശാസ്ത്രലാബ് രക്ഷകർത്താക്കൾക്ക് പരിശീലനം നൽകിയത് അധ്യാപകനായ സജയകുമാർ സാറാണ്.വീടുകളിൽ സാധാരണമായ ഉപകരണങ്ങളുപയോഗിച്ച് ശാസ്ത്ര തത്വങ്ങൾ മനസിലാക്കാനുള്ള പരീക്ഷണങ്ങൾ രക്ഷകർത്താക്കൾ ചെയ്തു പഠിച്ചു.

ഗണിതലാബ്@ഹോം

 
ഗണിതലാബ്@ഹോം





കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികൾക്ക് നെടുമങ്ങാട് ബി ആർ സി യുടെ നേതൃത്വത്തിലുും തുടക്കംകുറിച്ചു. നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളിൽ നിന്നും പരീക്ഷണങ്ങൾക്കാവശ്യമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങൾക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.ഗണിതലാബ്@ഹോം പരിപാടി കരിപ്പൂര് സ്കൂളിൽ നടന്നു.രക്ഷകർത്താക്കളും അധ്യാപകരം പ്രവർത്തനങ്ങളിൽ പങ്കെടുത്തു.








സ്കൂൾ ശാസ്ത്രരംഗം ഉദ്ഘാടനം

കരിപ്പൂര് ഗവ ഹൈസ്കൂളിലെ സ്കൂൾശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം ഇന്നു നടന്നു.സ്കൂൾശാസ്ത്രരംഗം ക്ലബ്ബും മീറ്റ്@കരിപ്പൂര് കൂട്ടായ്മയും കൂടി സംഘടിപ്പിച്ച പരിപാടിയിൽ 93കുട്ടികൾ പങ്കെടുത്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അന്വേഷണാത്മക ശാസ്ത്ര പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുകയും അതിനായി TESLA എന്ന ഒരു സയൻസ് ലാബ് തന്നെ കുട്ടികൾക്കായി പ്രവർത്തിപ്പിക്കുക യും ചെയ്യുന്ന ശ്രീ കെ സുരേഷ് സാറാണ് ഉദ്ഘാടനംചെയ്തത്.ശാസ്ത്രരപരീക്ഷണങ്ങൾ ചെയ്തുകാണിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.

വിജയോത്സവം -2021

കരിപ്പൂര് ഗവ ഹൈസ്കൂളിലെ ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിലും മറ്റു മേഖലകളിലും വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.സംസ്ഥാനതലത്തിൽ ഗണിതപാറ്റേണിനു സമ്മാനം ലഭിച്ച ഷാരോൺ ജെ സതീഷിനെ പൊന്നാടയണിയിച്ചു കൊണ്ട് ബഹു.ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ മന്ത്രി ജി ആർ അനിൽ സമ്മാനവിതരണം ചെയ്തു.പൂർവ്വാധ്യാപിക ജി എസ് മംഗളാംബൾ സ്കൂൾ നഴ്സറി വിഭാഗത്തിനു നൽകിയ കളിയൂഞ്ഞാലും,ലാഡറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി വസന്തകുമാരി കുട്ടികൾക്കായി സമർപ്പിച്ചു.ഷാരോൺ ജെ സതീഷിന്റെ ചിത്രപ്രദർശനം വാർഡ് കൗൺസിലർ സംഗീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ്സ് ജി ബിന്ദു സ്വാഗതം പറഞ്ഞ യോഗത്തിൽ പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്സസ് ,പി റ്റി എ വൈസ് പ്രസിഡന്റ് ഡി പ്രസാദ് ,എം പി റ്റി എ പ്രസിഡന്റ് ആർ ശ്രീലത , സീനിയർ അസിസ്റ്റന്റ് ഷീജാബീഗം, എന്നിവർ ആശംസ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് നന്ദി പറഞ്ഞു.

==

വീടൊരു വിദ്യാലയം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് നടത്തുന്ന വീടൊരു വിദ്യാലയം പദ്ധതിയ്ക്ക് കരിപ്പൂര്ഗവ ഹൈസ്കൂളിൽ തുടക്കമായി.ഈ മഹാമാരിക്കാലത്ത് കുട്ടികളുടെ പഠനകാര്യങ്ങളിൽ അവരെ സഹായിക്കാനും പിന്തുണ നൽകാനും രക്ഷിതാക്കളെ തയ്യാറെടുപ്പിക്കുന്നതിനായി തുടക്കം കുറിച്ചതാണീ പദ്ധതി.ഇന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഋതുനന്ദയുടെ വീട്ടിലായിരുന്നു തുടക്കം.ഹെഡ്മിസ്ട്രസ് ബിന്ദു ജി സ്വാഗതം പറഞ്ഞു. നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വാർഡ് കൗൺസിലർ സംഗീതരാജേഷ്,നെടുമങ്ങാട് ബി ആർ സി ട്രയിനർ അഭിലാഷ് ,പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റ്സ് ആർ എന്നിവർ ആശംസ പറഞ്ഞു..ഋതുനന്ദ സസ്യങ്ങളിൽ ലെയറിംഗ് നടത്തുന്ന രീതി പരിചയപ്പെടുത്തി.രക്ഷിതാക്കളഉടെ പിന്തുണയോടെ നന്നായി അവതരിപ്പിച്ച ഋതുനന്ദയെ എല്ലാവരും അഭിനന്ദിച്ചു.സ്കൂൾ എസ് ആർ ജി കൺവീനർ ശുഭ ജി ആർ നന്ദി പറഞ്ഞു.അധ്യാപകരായ എൻ മനോഹരൻ, ലീനരാജ് എസ് എസ് , ശ്രീലേഖ ഒ , അനു എൻ എസ് എന്നിവർ പങ്കെടുത്തു.

വീട്ടിലൊരു പരീക്ഷണശാല

വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന സയൻസ്,സാമൂഹ്യശാസ്ത്രം,ഗണിത, പ്രവൃത്തി പരിചയ ക്ലബ്ബുകൾ ഏകോപിപ്പിച്ചുകൊണ്ടാണ് ശാസ്ത്ര രംഗം ഗ്രൂപ്പ് നിലവിൽ വന്നത്.വ്യത്യസ്തങ്ങളായ കഴിവുകളുള്ള കുട്ടികൾക്ക് അവരുടെ സവിശേഷ കഴിവുകൾ അനുസരിച്ചുള്ള മേഖലകളിൽ സവിശേഷ അനുഭവങ്ങൾ ലഭിക്കുകയെന്നതാണ് ശാസ്ത്ര രംഗത്തിന്റെ ലക്ഷ്യം.വീട്ടിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഇതിൽ വളരെയധികം പ്രാധാന്യമുണ്ട്.അത്തരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു കൊണ്ടും കുട്ടികളുമായി സംവദിച്ചും സ്കൂൾശാസ്ത്രരംഗത്തിന്റേയും മീറ്റ്@ കരിപ്പൂരിന്റേയും ആഭിമുഖ്യത്തിൽ അധ്യാപകനും ശാസ്ത്ര പ്രചാരകനും,അമച്വേർ ആസ്ട്രോണമിസ്റ്റുമായ ശ്രീ ഇല്യാസ് പെരിമ്പലം ഞങ്ങളോടൊപ്പം ഗൂഗിൾ മീറ്റിൽ പങ്കെടുത്തു.

സത്യമേവജയതേ

ഡിജിറ്റൽല മീഡിയയിലെ വിവരസാക്ഷരതയെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് അധ്യാപകർ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് നൽകി.ഡിജിറ്റൽ ലോകം നിയന്ത്രിക്കുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനുള്ള ക്ലാസായിരുന്നുവത്.അവരത് വളരെ ഉത്സാഹത്തോടെ ഉൾക്കൊണ്ടു.അവരുടെ അഭിപ്രായങ്ങൾ അതിനു തെളിവായിരുന്നു. കൂടുതലറിയാൻ 1 2

സുരീലി ഹിന്ദി ഉദ്ഘാടനം

കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചുകൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 2016 – 17 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി. കഥകളും കവിതകളും നാടകങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം ഈ അധ്യയന വർഷത്തെ ‘സുരീലി ഹിന്ദി’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ഞങ്ങളുടെ സ്കൂളിലെ സുരീലി ഹിന്ദി ഉദ്ഘാടനം കാറ്റിലങ്ങാടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ ബിന്ു ജി നിർവഹിച്ചു.അധ്യാപകരായ ഷീജബീഗം, ബിന്ദു ശ്രീനിവാസ്,വിണ എന്നിവർ സംസാരിച്ചു.

സ്കൂൾ‍‍ ആഡിറ്റോറിയം ഉദ്ഘാടനം

നെടുമങ്ങാട് നഗരസഭ കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ഇരുപത്തിയഞ്ചുലക്ഷം രൂപ ചെലവിൽ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി 05-12-2021 ന്നിർവഹിച്ചു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ശ്രീജ സി എസ് സ്വാഗതം പറഞ്ഞു.സ്കൂളിൽ പി റ്റി എ തലത്തിൽ നടന്നുവരുന്ന പ്രീപ്രൈമറി വിഭാഗത്തിന് സർക്കാർ അനുകൂല്യം ലഭ്യ്യമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.അടുത്ത വർഷം കരിപ്പൂര് സ്കൂളിന് പ്ലസ് ടു അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പു നൽകി. വിദ്യാർത്ഥിയായ ഷാരോൺ ജെ സതീഷ് മന്ത്രിയുടെ ഛായാചിത്രം വരച്ചു നൽകി. നെടുമങ്ങാട് നഗരസഭ വൈസ്‍ചെയർമാൻ എസ് രവീന്ദ്രൻ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി വസന്ത കുമാരി ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ഹരികേശൻ നായർ അഡ്വ.ആർ ജയദേവൻ,പാട്ടത്തിൽ ഷെരീഫ്,കരിപ്പൂര്ഷിബു, ഹരിപ്രസാദ്, കരിപ്പൂർവിജയകുമാർ, കരിപ്പൂര് ഷാനവാസ്,കൗൺസിലർമാരായ സംഗീതരാജേഷ്,സുമയ്യ മനോജ്, റ്റി ബിന്ദു,പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് ഇടമല, പി റ്റി എ വൈസ് പ്രസിഡന്റ് ഡി പ്രസാദ് ,സീനിയർ അസിസ്റ്റന്റ് ,ഷീജാബീഗം,എം പി റ്റി എ പ്രസിഡന്റ് ശ്രീലത എസ്,സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് എന്നിവർ ആശംസ പറഞ്ഞു.ഹെഡ്മിസ്ട്രസ് ജി ബിന്ദു നന്ദി പറഞ്ഞു.