ജി. ബി. യു. പി. എസ്. തത്തമംഗലം/സൗകര്യങ്ങൾ

12:50, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21353 (സംവാദം | സംഭാവനകൾ) (ഭൗതികസൗകര്യങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

  • പാലക്കാട് ജില്ലയിലെ തത്തമംഗലം ത്തിൻറെ ഹൃദയഭാഗമായ പള്ളിമുക്ക് ജംഗ്ഷനിൽ നിന്ന് ഏകദേശം നൂറ് മീറ്റർ അകലെ പെരുവമ്പ റോഡിൽ 1.54 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന പ്രൗഢഗംഭീരമായ ഒരു വിദ്യാലയമാണ് ആണ് ജിബി യുപിഎസ്.
  • പെരുവമ്പ് റോഡിൽ നിന്നും  പാലത്തുള്ളി റോഡിൽ നിന്നും  പ്രവേശിക്കാവുന്ന  രണ്ടു പ്രവേശന കവാടങ്ങളാണ് ഉള്ളത്.
  • മനോഹരമായ ചിത്രമെഴുത്തു കളാൽ  അലങ്കരിക്കപ്പെട്ടിട്ടു ള്ള ചുറ്റുമതിൽ  സ്കൂളിന് ആകർഷണം നൽകുന്നു
  • 740 ൽ പരം  കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. അവർക്ക് ആവശ്യമുള്ള പഠന മുറികളും അതിനു മുന്നിലായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.   MLA യുടെ വികസനഫണ്ടിൽ  നിന്നും, നഗരസഭയുടെ  ജനകീയസൂത്രണ  പദ്ധതിയിൽ  നിന്നും അനുവദിച്ചു തന്നതാണ്  ഈ  ക്ലാസ്സ്‌ മുറികൾ,
  • സ്കൂളിന്റെയും പൊതുവായതുമായ കലാപരിപാടികൾ   അരങ്ങേറാൻ ഉതകുന്ന   ഒരു സ്റ്റേജുo ഉണ്ട് .
  • കൃഷിഭവനിൽ  നിന്നും ലഭിക്കുന്ന പച്ചക്കറി തൈകൾ  ഉപയോഗിച്ച് തയ്യാറാക്കിയ  പച്ചക്കറിതോട്ടം
  • എംഎൽഎ ഫണ്ടിൽ നിന്നും 2019 ൽ സ്കൂളിനായി അനുവദിച്ച സ്കൂൾബസ്  പ്രവർത്തിച്ചു വരുന്നു.
  • കിഫ്‌ബി ഫണ്ടിൽ നിന്നും  ഒരു കോടി രൂപ അനുവദിച്ചു  കിട്ടിയിട്ടുണ്ട്. ക്ലാസ്സ്‌ മുറികൾ പണി  പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്